കര്‍ണാടകയിലെ പ്രസിദ്ധനായ വാസ്തു വിദഗ്ധന്‍ (Chandrashekhar Guruji)ചന്ദ്രശേഖര്‍ ഗുരുജിയെ കൊലപ്പെടുത്തി. ചന്ദ്രശേഖര്‍ ഹുബ്ലിയില്‍ മുറിയെടുത്തിരുന്ന സ്വകാര്യ ഹോട്ടലില്‍ ഉപദേശം തേടാനെന്ന വ്യാജേന അക്രമികള്‍ എത്തുകയായിരുന്നു. അക്രമികള്‍ അദ്ദേഹത്തെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മാരകമായി പരുക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കര്‍ണാടകയിലെ ടെലിവിഷന്‍ ചാനലുകളില്‍ ‘സരള വാസ്തു’ പരിപാടികള്‍ അവതരിപ്പിച്ചിരുന്ന ചന്ദ്രശേഖര്‍ ഗുരുജി, വാസ്തു രംഗത്തെ അറിയപ്പെടുന്ന വ്യക്തിയയിരുന്നു. രാഷ്ട്രീയക്കാരും ബിസിനസുകാരുമുള്‍പ്പെടെ നിരവധി പേര്‍ ഉപദേശം തേടി ചന്ദ്രശേഖറിനെ സമീപിക്കുമായിരുന്നു.
ചന്ദ്രശേഖര്‍ കഴിഞ്ഞ ശനിയാഴ്ചയാണ് ഹുബ്ലി ഉന്‍കലിലുള്ള പ്രസിഡണ്ട് ഹോട്ടലില്‍ മുറിയെടുത്തത്. ഇന്ന് രാവിലെ അദ്ദേഹത്തെ കാണാനെന്ന വ്യാജേന രണ്ടുപേര്‍ ഹോട്ടലിലെത്തി. ലോബിയില്‍ കസേരയില്‍ ഇരിക്കുകയായിരുന്ന ചന്ദ്രശേഖറിന്റെ കാല്‍തൊട്ടു വണങ്ങാനെന്ന മട്ടില്‍ കുനിഞ്ഞ അക്രമികള്‍ അദ്ദേഹത്തെ മൂര്‍ച്ചയുള്ള ആയുധമുപയോഗിച്ച് കുത്തുകയായിരുന്നുവെന്ന് ഹോട്ടല്‍ സ്റ്റാഫ് പൊലീസിന് മൊഴി നല്‍കി.
ചുറ്റും ആളുകള്‍ ഉണ്ടായിരുന്നെങ്കിലും അവര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന് മുമ്പ് ചന്ദ്രശേഖറിന് മാരകമായി പരുക്കേല്‍പ്പിച്ച് അക്രമികള്‍ സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ടു.
പരുക്കേറ്റ അദ്ദേഹത്തെ കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കൊലപാതകത്തിന്റെ പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ലെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു. അക്രമികള്‍ ബഗല്‍കോട്ട് ഭാഗത്തുനിന്നുള്ളവരാണെന്ന സംശയമുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.