ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു|Pinarayi Vijayan

ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ നിരാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ദേശീയ സ്വാതന്ത്ര്യ സമര കാലഘട്ടത്തെ ഇന്നത്തെ കാലഘട്ടവുമായി ബന്ധിപ്പിച്ചുനിര്‍ത്തിയ വിലപ്പെട്ട കണ്ണിയാണ് ഗോപിനാഥന്‍ നായര്‍.

ഗാന്ധിയന്‍ മൂല്യങ്ങള്‍ വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും പകര്‍ത്തിയ വ്യക്തിയായിരുന്നു. ശുദ്ധവും സുതാര്യവുമായ വ്യക്തിത്വത്തിന്റെ ഉടമ. ഗാന്ധിയന്‍ പ്രസ്ഥാനങ്ങള്‍ക്ക് എന്നും വറ്റാത്ത പ്രചോദനം നല്‍കി മുമ്പേ നടന്ന മാതൃകാ വ്യക്തിത്വങ്ങളില്‍ ഒന്നാണ് ഗോപിനാഥനായരുടെ നിര്യാണത്തിലൂടെ നഷ്ടമാകുന്നതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel