നാടകം പൊളിഞ്ഞു;രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ചെന്ന ആരോപണം വ്യാജം;ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്

(Congress)കോണ്‍ഗ്രസിന്റെ ക്രൂര മര്‍ദ്ദന കഥയും പൊളിയുന്നു. വയനാട്ടിലെ രാഹുല്‍ ഗാന്ധി എം പി(Rahul Gandhi MP)യുടെ ഓഫീസിലെ ജീവനക്കാരന് ക്രൂരമായി മര്‍ദ്ദനമേറ്റെന്ന നാടകം പൊളിഞ്ഞു. സ്റ്റാഫ് അഗസ്റ്റിന്‍ പുല്‍പ്പള്ളിയും കോണ്‍ഗ്രസ് നേതാക്കളും സംഭവം ആസൂത്രണം ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കൈരളി ന്യൂസിന് ലഭിച്ചു. ഗാന്ധിചിത്രം തകര്‍ക്കലും ഈ മര്‍ദ്ദന കഥയുമാണ് കോണ്‍ഗ്രസ് പ്രചാരണ ആയുധമാക്കിയിരുന്നത്. എന്നാല്‍ ഇതോടെ രണ്ട് നാടകവും പൊളിഞ്ഞ് വീഴുകയാണ്.

രാഹുല്‍ ഗാന്ധിയുടെ എം പി ഓഫീസിലെ ജീവനക്കാരന്റേത് നാടകമായിരുന്നുവെന്നത് ദൃശ്യങ്ങളിലൂടെ വ്യക്തമാണ്.അഗസ്റ്റിന്‍ പുല്‍പ്പള്ളിയും കോണ്‍ഗ്രസ് നേതാക്കളും സംഭവം ആസൂത്രണം ചെയ്യുന്നതിന്റെ സി സി ടി വി ദൃശ്യങ്ങളാണ് പുറത്തായത്.മര്‍ദ്ദനമേറ്റ് നിലത്ത് അവശനിലയില്‍ കിടക്കുന്നതായി അഭിനയിക്കുന്നതാണ് ദൃശ്യങ്ങളില്‍. സംഭവ ദിവസം ഇത് വന്‍ വാര്‍ത്തയായിരുന്നു. ഗാന്ധി ചിത്രം തകര്‍ത്തതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ മര്‍ദ്ദന നാടകവും. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ ഇയാള്‍ എം പി ലാര്‍ട്സ് സെന്ററിലെ ജീവനക്കാരനാണ്.
ഗാന്ധിചിത്രം തകര്‍ക്കലും ഈ മര്‍ദ്ദന കഥയുമാണ് കോണ്‍ഗ്രസ് പ്രചാരണ ആയുധമാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News