ഗാന്ധിയന്‍ ഗോപിനാഥന് നായരുടെ നിര്യാണത്തില്‍ അനുസ്മരിച്ച് സ്പീക്കര്‍ എം ബി രാജേഷ്.ഗാന്ധിയന്‍ ഗോപിനാഥന് നായരുടെ നിര്യാണത്തില്‍ സ്പീക്കര്‍ എം ബി രാജേഷ് അനുശോചിച്ചു.
ഗാന്ധിയന്‍ മൂല്യങ്ങള്‍ പൊതുജീവിതത്തിലും വ്യക്തിജീവിതത്തിലും പകര്‍ത്തിയ വ്യക്തിയായിരുന്നു അദ്ദേഹമെന്നും അദ്ദേഹം ഗാന്ധിയന്‍ തത്ത്വങ്ങള്‍ ജീവിതത്തില്‍ ഉള്‍ക്കൊള്ളുകയും പുതിയ തലമുറയ്ക്ക് പകരുകയും ചെയ്തിരുന്നുവെന്നുും സ്പീക്കര്‍ അനുശോചിച്ചു.
ഗാന്ധിയന്‍ ഗോപിനാഥന് നായരുടെ മരണത്തില്‍ അനുശോചിച്ച് ഡിവൈഎഫ്ഐ
സ്വാതന്ത്ര്യ സമര സേനാനിയും പ്രമുഖ ഗാന്ധിയനുമായ ശ്രീ പി ഗോപിനാഥന് നായരുടെ വിയോഗത്തില്‍ DYFI തിരുവനന്തപുരം ജില്ല പ്രസിഡന്റ് വി. അനൂപ് , സെക്രട്ടറി ഡോ.ഷിജുഖാന് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. തിരുവനന്തപുരത്തെ
നെയ്യാറ്റിന്‍കരയില്‍ ജനിച്ച അദ്ദേഹം നന്നേ ചെറുപ്പത്തില്‍ ഗാന്ധിയന്‍ ആശയങ്ങളില്‍ ആകൃഷ്ടനായി. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് ജയില്‍ വാസമനുഷ്ഠിച്ചു. പില്ക്കാലത്ത് സാമൂഹിക-സാംസ്കാരിക രംഗങ്ങളില്‍ സജീവസാന്നിധ്യമായി. പ്രായാധിക്യത്തിന്റെ പ്രായാസങ്ങളെ അവഗണിച്ചും തലസ്ഥാനത്തെ ഒട്ടേറെ സാമൂഹ്യ-സാംസ്കാരിക പരിപാടികളില്‍ പങ്കാളിയായി. ജീവിതാവസാനം വരെ പ്രകടിപ്പിച്ച സ്നേഹപൂര്‍ണമായ പെരുമാറ്റവും ലാളിത്യവും എടുത്തു പറയേണ്ടതാണ്. കേരളത്തിലെ ഏറ്റവും പ്രമുഖനായ ഗാന്ധിയനായി അറിയപ്പെട്ട ശ്രീ .പി .ഗോപിനാഥന് നായരുടെ വിയോഗത്തില്‍ അഗാധമായ ദുഃഖം അറിയിക്കുന്നു. അദേഹത്തിന്റെ കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും വേദനയില്‍ പങ്കു ചേരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here