Kerala Rain: കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത; കണ്ണൂരും കാസര്‍ഗോഡും സ്‌കൂളുകള്‍ക്ക് അവധി

കേരളത്തില്‍(kerala) ഇന്നും കനത്ത മഴയ്ക്ക്(Heavy rain) സാധ്യത. എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്(Yellow alert) പ്രഖ്യാപിച്ചു. കണ്ണൂര്‍ കാസര്‍ഗോഡും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കണ്ണൂര്‍ ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്.

അറബിക്കടലില്‍ തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തിപ്പെടുന്നതും മധ്യപ്രദേശിന് മുകളിലായി തുടരുന്ന ന്യൂനമര്‍ദ്ദവുമാണ് കേരളത്തില്‍ മഴ ശക്തമാകാന്‍ കാരണം. ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, പാലക്കാട്, വയനാട് , കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

മലപ്പുറത്ത് കടലാക്രമണം രൂക്ഷം;വീടുകളും റോഡുകളും വെള്ളത്തില്‍

(Malappuram)മലപ്പുറം പൊന്നാനിയില്‍ കടലാക്രമണം രൂക്ഷം. കടലാക്രമണം ശക്തമായതിനെതുടര്‍ന്ന് പൊന്നാനിയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. പൊന്നാനി എം.ഇ.എസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് ക്യാമ്പ് തുറന്നത്. അതിശക്തമായ കലാക്രമണത്തെ തുടര്‍ന്ന് നൂറിലേറെ വീടുകളും റോഡുകളും വെള്ളത്തിലായി.

പൊന്നാനി അഴീക്കല്‍ മുതല്‍ പുതുപൊന്നാനി വരെയുള്ള നഗരസഭാ പരിധിയില്‍ കടല്‍ ക്ഷോഭം രൂക്ഷമായി തുടരുകയാണ്. വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തിലെ തീരദേശ മേഖലയിലും വീടുകളിലേക്ക് വെള്ളം കയറി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News