Kollam: കൊല്ലത്ത് തൊട്ടിലില്‍ ഉറങ്ങിക്കിടന്ന കുഞ്ഞ് മരിച്ച നിലയില്‍

കൊല്ലത്ത്(Kollam) തൊട്ടിലില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കല്‍ സ്വദേശികളായ ബിസ്മി റിയാസ് ദമ്പതികളുടെ രണ്ടു വയസുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. സംഭവത്തില്‍ പൊലീസ്(police) അന്വേഷണം തുടങ്ങി.

ഉച്ചയ്ക്ക് തൊട്ടിലില്‍ ഉറക്കാന്‍ കിടത്തിയെന്നാണ് കുഞ്ഞിന്റെ അമ്മ പറയുന്നത്. വൈകിട്ട് നാലിന് കുട്ടിയെ എടുക്കാന്‍ ചെന്നപ്പോള്‍ അനക്കമുണ്ടായിരുന്നില്ല. ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ശരീരം തണുത്തിരിക്കുകയായിരുന്നെന്നും കുട്ടിയുടെ അമ്മ ബിസ്മി റിയാസ് പറഞ്ഞു. അയല്‍വാസികള്‍ എത്തിയാണ് പൊലീസിനെ വിവരം അറിയിച്ചത്.

പ്രാഥമിക പരിശോധനയില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ല. അന്വേഷണം ആരംഭിച്ചതായി കടയ്ക്കല്‍ പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

തങ്കം ആശുപത്രിയില്‍ വീണ്ടും മരണം; അനസ്‌തേഷ്യയില്‍ പിഴവെന്ന് പരാതി

ചികിത്സയ്ക്കിടെ യുവതി മരിച്ചുവെന്നാരോപിച്ച് പാലക്കാട്(Palakkad) തങ്കം ആശുപത്രിക്കെതിരെ വീണ്ടും പരാതി. ഭിന്നശേഷിക്കാരിയായ കോങ്ങാട് ചെറായ ചെറപ്പറ്റ സ്വദേശിനി കാര്‍ത്തിക (27)യാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതു മണിയോടെയായിരുന്നു മരണം. അനസ്തേഷ്യ നല്‍കുന്നതിനിടയില്‍ സംഭവിച്ച പിഴവാണ് മരണ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇതുചൂണ്ടിക്കാട്ടി പാലക്കാട് സൗത്ത് പൊലീസിന്(Palakkad south police) ബന്ധുക്കള്‍ പരാതി നല്‍കി. എന്നാല്‍ ഹൃദയാഘാതം മൂലമാണ് മരണമെന്ന് ആശുപത്രി അതികൃതര്‍ അറിയിച്ചു. ശ്രീകൃഷ്ണപുരം കുലുക്കിലിയാട് സഹകരണ ബാങ്ക് ജീവനക്കാരിയാണ് കാര്‍ത്തിക.

കഴിഞ്ഞ ദിവസം തങ്കം ആശുപത്രിയില്‍ അമ്മയും കുഞ്ഞും മരിച്ചത് ഏറെ പ്രതിഷേധങ്ങള്‍ വഴി തെളിച്ചിരുന്നു. ഡോക്ടര്‍മാരുടെ ചികിത്സാപിഴവെന്ന് ആവര്‍ത്തിച്ച് കുടുംബം ഇന്നലെ വീണ്ടും രംഗത്തെത്തിയതിന് പിന്നാലെയാണ് സമാന പരാതി വീണ്ടും ഉയര്‍ന്നിരിക്കുന്നത്.

നേരത്തെ മരിച്ച ഐശ്വര്യയുടെ കുടുംബം ഗുരുതരമായ ആരോപണമാണ് ആശുപത്രിക്കെതിരെ ഉയര്‍ത്തിയത്. ഗര്‍ഭപാത്രം നീക്കം ചെയ്ത ശേഷമാണ് കുടുംബത്തെ അറിയിച്ചത്. രക്തം വേണമെന്ന കാര്യവും അറിയിച്ചില്ലെന്നും കുടുംബം പറഞ്ഞു. ഐഎംഎ നിലപാട് ഡോക്ടര്‍മാരെ സംരക്ഷിക്കാനാണെന്ന് കുടുംബം ആരോപിച്ചു. ഐശ്വര്യക്ക് നീതി കിട്ടാന്‍ ഏതറ്റംവരെയും പോകുമെന്നും ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ശക്തമായ പ്രതിഷേധത്തിലേക്ക് പോകുമെന്നും കുടുംബം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News