P Gopinathan Nair: പി.ഗോപിനാഥന്‍ നായര്‍ക്ക് വിട; സംസ്‌കാരം ഇന്ന്

അന്തരിച്ച പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയുമായ പി.ഗോപിനാഥന്‍ നായരുടെ(P Gopinathan Nair) സംസ്‌കാരം ഇന്ന്. രാവിലെ 9ന് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പൊതുദര്‍ശനമുണ്ടാകും. ശേഷം 10 മണിയോടെ തിരുവനന്തപുരം തൈക്കാടുള്ള ഗാന്ധി സ്മാരക നിധി ആസ്ഥാനത്ത് പൊതുദര്‍ശനം നടക്കും. നാടിന്റെ നാനാ തുറകളിലുള്ളവര്‍ ഇവിടെയെത്തി അന്തിമോപചാരം അര്‍പ്പിക്കും. വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയിലെ സ്വവസതിയിലാണ് സംസ്‌കാരം.

ഏതാനും നാളുകളായി ചികിത്സയിലായിരുന്ന ഗോപിനാഥന്‍ നായര്‍ ഇന്നലെ രാത്രിയോടെയാണ് അന്തരിച്ചത്. വിദ്യാര്‍ഥികാലം മുതല്‍ ഗാന്ധിമാര്‍ഗത്തിലായിരുന്ന അദ്ദേഹത്തിന് 2016ല്‍ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചു. ഗാന്ധിജിയുടെ സേവാഗ്രാം ആശ്രമത്തില്‍ 11 വര്‍ഷം പ്രസിഡന്റായിരുന്നു. ആചാര്യ വിനോബാ ഭാവേയുടെ ഭൂദാനപ്രസ്ഥാനത്തില്‍ 13 വര്‍ഷം പ്രവര്‍ത്തിച്ചു.

കൊല്ലത്ത് തൊട്ടിലില്‍ ഉറങ്ങിക്കിടന്ന കുഞ്ഞ് മരിച്ച നിലയില്‍

കൊല്ലത്ത്(Kollam) തൊട്ടിലില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കല്‍ സ്വദേശികളായ ബിസ്മി റിയാസ് ദമ്പതികളുടെ രണ്ടു വയസുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. സംഭവത്തില്‍ പൊലീസ്(police) അന്വേഷണം തുടങ്ങി.

ഉച്ചയ്ക്ക് തൊട്ടിലില്‍ ഉറക്കാന്‍ കിടത്തിയെന്നാണ് കുഞ്ഞിന്റെ അമ്മ പറയുന്നത്. വൈകിട്ട് നാലിന് കുട്ടിയെ എടുക്കാന്‍ ചെന്നപ്പോള്‍ അനക്കമുണ്ടായിരുന്നില്ല. ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ശരീരം തണുത്തിരിക്കുകയായിരുന്നെന്നും കുട്ടിയുടെ അമ്മ ബിസ്മി റിയാസ് പറഞ്ഞു. അയല്‍വാസികള്‍ എത്തിയാണ് പൊലീസിനെ വിവരം അറിയിച്ചത്.

പ്രാഥമിക പരിശോധനയില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ല. അന്വേഷണം ആരംഭിച്ചതായി കടയ്ക്കല്‍ പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News