ചോദ്യോത്തര വേള തടസ്സപ്പെടുത്തി പ്രതിപക്ഷം; സഭ ഇന്നത്തേക്ക് പിരിഞ്ഞു

സഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷം ചോദ്യോത്തര വേള തടസ്സപ്പെടുത്തുകയും ബഹളം വെയ്ക്കുകയും ചെയ്തതിന് പിന്നാലെയാണ് സഭാ നടപടികള്‍ നിര്‍ത്തി വെച്ചത്. പ്രതിപക്ഷ എംഎല്‍എമാര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നില്ല. മുദ്രാവാക്യം വിളിച്ചും പ്ലക്കാര്‍ഡ് ഉയര്‍ത്തിയുമാണ് പ്രതിപക്ഷം ബഹളം വെച്ചത്. ഇതിനെത്തുടര്‍ന്നാണ് ചോദ്യോത്തര വേളയും ശൂന്യവേളയും റദ്ദാക്കിയത്. മന്ത്രി സജി ചെറിയാന്റെ(Saji Cheriyan) ഭരണഘടനാ വിമര്‍ശനത്തിനെതിരെയാണ് പ്രതിപക്ഷ പ്രതിഷേധം.

സജി ചെറിയാന്റെ പ്രസംഗം സദുദ്ദേശപരം;പ്രസംഗത്തില്‍ ഒരു തെറ്റുമില്ല:ഇ പി ജയരാജന്‍|EP Jayarajan

(Saji Cheriyan)സജി ചെറിയാന്റെ പ്രസംഗം സദുദ്ദേശപരമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍(EP Jayarajan). സജി ചെറിയാന്റെ പരാമര്‍ശത്തില്‍ ദുരുദ്ദേശമില്ലെന്നും പ്രസംഗത്തില്‍ ഒരു തെറ്റുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സജി ചെറിയാന്‍ കൂറു പുലര്‍ത്തി പ്രവര്‍ത്തിക്കുന്ന മന്ത്രിയാണ്. വിവാദമുണ്ടാക്കുന്നത് കോണ്‍ഗ്രസിന് വേറെ പണിയില്ലാത്തതിനാലാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

ഭരണഘടനയോടും ജനാധിപത്യത്തിനോടും കൂറുപുലര്‍ത്തി പ്രവര്‍ത്തിക്കുന്ന മന്ത്രിയാണ് സജി ചെറിയാനെന്നും അതേസമയം ഭരണഘടന ലംഘിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവരാണ് കോണ്‍ഗ്രസെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here