Swapna Suresh: സ്വപ്‌നയ്ക്ക് HRDS ല്‍ പുതിയ പദവി

സര്‍ക്കാരിനെതിരായ ഗൂഢാലോചനാത്തിരക്കഥ പൊളിഞ്ഞതോടെ പുതിയ നീക്കവുമായി ആര്‍എസ്എസ്(RSS). സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്(Swapna Suresh) എച്ച്ആര്‍ഡിഎസില്‍(HRDS) പുതിയ പദവി. സ്ത്രീശാക്തീകരണ ഉപദേശക സമിതിയുടെ അധ്യക്ഷ സ്ഥാനത്ത് സ്വപ്ന തുടരുമെന്ന് എച്ച് ആര്‍ഡിഎസ്. ശമ്പളമുള്ള ജോലിയില്‍ നിന്ന് പുറത്താക്കിയെന്നും നിലവിലെ പദവിക്ക് ശമ്പളവും ആനുകൂല്യങ്ങളുമില്ലെന്നുമാണ് എച്ച്ആര്‍ഡിഎസ് വിശദീകരണം.

സ്വകാര്യ എന്‍ജിഒ ആയ എച്ച്.ആര്‍.ഡി.എസ്. പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എച്ച്ആര്‍ഡിഎസില്‍ സിഎസ്ആര്‍ ഡയറക്ടറായി ഫെബ്രുവരിയിലാണ് സ്വപ്നയ്ക്ക് നിയമനം നല്‍കിയത്. അതേസമയം, സ്ത്രീ ശാക്തീകരണ ഉപദേശക സമിതി അധ്യക്ഷ സ്ഥാനത്ത് സ്വര്‍ണക്കടത്ത് കേസില്‍ ജയില്‍ മോചിതയായതിന് പിന്നാലെ ഫെബ്രുവരി 12-നാണ് സ്വപ്നയ്ക്ക് എച്ച്ആര്‍ഡിഎസ് നിയമന ഉത്തരവ് നല്‍കിയത്. 43000 രൂപ ശമ്പളത്തിലായിരുന്നു നിയമനം.

ബലാത്സംഗക്കേസ്: വിജയ് ബാബുവിന് ഇന്ന് നിര്‍ണായകം

ബലാത്സംഗക്കേസില്‍ വിജയ് ബാബുവിന്(Vijay Babu) ഇന്ന് നിര്‍ണായകം. ജാമ്യം നല്‍കിയതിനെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി(Supreme court) പരിഗണിക്കും. മുന്‍കൂര്‍ ജാമ്യം നല്‍കിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരും പരാതിക്കാരിയും നല്‍കിയ ഹര്‍ജിയാണ് ഇന്ന് പരിഗണിക്കുക. അവധിക്കാല ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

മുന്‍കൂര്‍ജാമ്യം ലഭിച്ച ശേഷം മാത്രം വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ വിജയ് ബാബു നിയമത്തെ വെല്ലുവിളിക്കുകയാണെന്നാണ് പരാതിക്കാരി സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്. മുന്‍കൂര്‍ ജാമ്യത്തില്‍ കഴിയുന്ന പ്രതി കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യത ഉണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. ജൂണ്‍ 22 നാണ് ഹൈക്കോടതി വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പിന്നാലെ നാട്ടിലെത്തിയ വിജയ് ബാബുവിനെ ചോദ്യം ചെയ്ത പൊലീസ് ജൂണ്‍ 27ന് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

എറണാകുളം സൗത്ത് പൊലീസാണ് നടനെ അറസ്റ്റ് ചെയ്തത്. ആവശ്യമെങ്കില്‍ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനും അഞ്ച് ലക്ഷം രൂപയുടെയും രണ്ട് ആള്‍ജാമ്യത്തിന്റെയും പിന്‍ബലത്തില്‍ ജാമ്യം അനുവദിക്കാനും കോടതി അനുമതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നടപടി. ഹൈക്കോടതി നിര്‍ദ്ദേശമുള്ളതിനാല്‍ സ്റ്റേഷന്‍ ജാമ്യം അനുവദിച്ചെങ്കിലും വിജയ് ബാബു പൊലീസ് നടപടികള്‍ക്ക് വിധേയനാകണം. അതേസമയം, കേസില്‍ വിജയ് ബാബു കുറ്റക്കാരനെന്ന് ബോധ്യപ്പെട്ടതായി കൊച്ചി പൊലീസ് പ്രതികരിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News