Palakkad: പാലക്കാട് യൂത്ത് കോണ്‍ഗ്രസ് നേതൃക്യാമ്പില്‍ പീഢനം

പാലക്കാട്(Palakkad) യൂത്ത് കോണ്‍ഗ്രസ്(Youth congress) നേതൃക്യാമ്പില്‍ പീഢനം. തിരുവനന്തപുരം സ്വദേശിനിയായ പട്ടികജാതി നേതാവിനാണ് ലൈംഗികാതിക്രമം നേരിട്ടത്. സ്റ്റേറ്റ് എക്‌സിക്യൂട്ടിവ് അംഗം വിവേക് നായര്‍ക്കെതിരെയാണ് പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റിനും ദേശീയ സെക്രട്ടറിക്കും പരാതി നല്‍കിയിട്ടുണ്ട്. നാണക്കേട് ഒഴിവാക്കാന്‍ ഒത്തു തീര്‍പ്പിന് ശ്രമിക്കുന്നതിന്റെ ശബ്ദ സന്ദേശവും പുറത്ത് വന്നിട്ടുണ്ട്. മുഖം രക്ഷിയ്ക്കാന്‍ വിവേകിനെ പുറത്താക്കിയായിരുന്നു നടപടി.

സ്വപ്‌നയ്ക്ക് HRDS ല്‍ പുതിയ പദവി

സര്‍ക്കാരിനെതിരായ ഗൂഢാലോചനാത്തിരക്കഥ പൊളിഞ്ഞതോടെ പുതിയ നീക്കവുമായി ആര്‍എസ്എസ്(RSS). സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്(Swapna Suresh) എച്ച്ആര്‍ഡിഎസില്‍(HRDS) പുതിയ പദവി. സ്ത്രീശാക്തീകരണ ഉപദേശക സമിതിയുടെ അധ്യക്ഷ സ്ഥാനത്ത് സ്വപ്ന തുടരുമെന്ന് എച്ച് ആര്‍ഡിഎസ്. ശമ്പളമുള്ള ജോലിയില്‍ നിന്ന് പുറത്താക്കിയെന്നും നിലവിലെ പദവിക്ക് ശമ്പളവും ആനുകൂല്യങ്ങളുമില്ലെന്നുമാണ് എച്ച്ആര്‍ഡിഎസ് വിശദീകരണം.

സ്വകാര്യ എന്‍ജിഒ ആയ എച്ച്.ആര്‍.ഡി.എസ്. പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എച്ച്ആര്‍ഡിഎസില്‍ സിഎസ്ആര്‍ ഡയറക്ടറായി ഫെബ്രുവരിയിലാണ് സ്വപ്നയ്ക്ക് നിയമനം നല്‍കിയത്. അതേസമയം, സ്ത്രീ ശാക്തീകരണ ഉപദേശക സമിതി അധ്യക്ഷ സ്ഥാനത്ത് സ്വര്‍ണക്കടത്ത് കേസില്‍ ജയില്‍ മോചിതയായതിന് പിന്നാലെ ഫെബ്രുവരി 12-നാണ് സ്വപ്നയ്ക്ക് എച്ച്ആര്‍ഡിഎസ് നിയമന ഉത്തരവ് നല്‍കിയത്. 43000 രൂപ ശമ്പളത്തിലായിരുന്നു നിയമനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News