ബ്രിട്ടനില്‍ ബോറിസ് ജോണ്‍സണ്‍ സര്‍ക്കാര്‍ തുലാസില്‍; രണ്ടു മുതിര്‍ന്ന മന്ത്രിമാര്‍ രാജിവെച്ചു

ബ്രിട്ടനില്‍ ബോറിസ് ജോണ്‍സന്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി രണ്ടു മുതിര്‍ന്ന മന്ത്രിമാര്‍ രാജിവെച്ചു. ഇന്ത്യന്‍ വംശജനായ ധനമന്ത്രി ഋഷി സുനാക്, ആരോഗ്യമന്ത്രി സാജിദ് ജാവിദ് എന്നിവരാണ് രാജിവെച്ചത്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നിലപാടുകളോട് വിയോജിച്ചാണ് മന്ത്രിമാരുടെ രാജി.

ലൈംഗിക പീഡന പരാതികളില്‍ ആരോപണ വിധേയനായ ക്രിസ് പിഞ്ചറെ ബോറിസ് ജോണ്‍സണ്‍ ചീഫ് വിപ്പായി നിയമിച്ചിരുന്നു. പ്രതിഷേധം ശക്തമായതോടെ പിഞ്ചര്‍ രാജിവെച്ചു. ലൈംഗിക പീഡന പരാതികളില്‍ ആരോപണ വിധേയനാണെന്നറിഞ്ഞിട്ടാണ് പ്രധാനമന്ത്രി അദ്ദേഹത്തെ ചീഫ് വിപ്പായി നിയമിച്ചതെന്ന വിവരവും പുറത്തുവന്നിരുന്നു. പിന്നീട് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജ്യത്തോട് മാപ്പും പറഞ്ഞെങ്കിലും പ്രതിഷേധം പുകയുകയാണ്.

സര്‍ക്കാര്‍ ശരിയായ രീതിയലും മത്സരക്ഷമതയോടെയും പ്രവര്‍ത്തിക്കണമെന്നാണ് ജനങ്ങള്‍ ആ?ഗ്രഹിക്കുന്നതെന്ന് ഋഷി സുനാക് ട്വിറ്ററില്‍ കുറിച്ചു. പ്രധാനമന്ത്രിയില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് സാജിദ് ജാവിദും കുറ്റപ്പെടുത്തി. ധാര്‍മികതയോടെ ഇനി മന്ത്രിസഭയില്‍ തുടരാന്‍ കഴിയില്ലെന്നും ഇരുവരും അഭിപ്രായപ്പെട്ടു. ഋഷി സുനാകിന് പകരം നാദിം സവാഹിയെ ധനമന്ത്രിയായി നിയമിച്ചു. സാജിദ് ജാവിദിന് പകരം ആരോ?ഗ്യ വകുപ്പ് മന്ത്രിയായി സ്റ്റീവ് ബാര്‍ക്ലേയെയും നിയമിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News