World cup: 2022 ലോക കപ്പ് മത്സരങ്ങളുടെ മൂന്നാം ഘട്ട ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

ഫുട്‌ബോള്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന 2022 ലോക കപ്പ് മത്സരങ്ങളുടെ മൂന്നാം ഘട്ട ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. ലോകമാകമാനമുള്ള ആരാധകരില്‍ നിന്നും മികച്ച പ്രതികരണം ആണ് ടിക്കറ്റ് വില്പനയുടെ ആദ്യ രണ്ടു ഘട്ടങ്ങളിലും ലഭിച്ചതെന്ന് ഫിഫ വ്യക്തമാക്കി .

140 ദിവസത്തില്‍ താഴെ മാത്രം ബാക്കിയുള്ള ലോകകപ്പിന് സാക്ഷ്യം വഹിക്കാന്‍ ലോകത്തെങ്ങുമുള്ള ഫുട്ബാള്‍ ആരധകരാണ് കാത്തിരിക്കുന്നത്. ഖത്തറില്‍ നടക്കുന്ന ലോകകപ്പിന്റെ 18 ലക്ഷം ടിക്കറ്റുകള്‍ ആണ് ഇതിനകം വിറ്റു പോയത്. ആരാധകരുടെ ആധിക്യം മൂലമാണ് വീണ്ടും ടിക്കറ്റുകള്‍ നല്‍കാന്‍ ഫിഫയെ പ്രേരിപ്പിച്ചത് . മൂന്നാം ഘട്ട ടിക്കറ്റ് വില്പന ആരംഭിച്ചു. ആഗസ്റ്റ് 16 ഉച്ചയ്ക്ക് 12 വരെയാകും ടിക്കറ്റുകള്‍ നല്‍കുക.

ആരാധകര്‍ക്ക് നറുക്കെടുപ്പില്ലാതെ തന്നെ ലോക കപ്പ് ടിക്കറ്റ് സ്വന്തമാക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. ഫസ്റ്റ് കം ഫസ്റ്റ് സേവ് അടിസ്ഥാനത്തിലാകും ടിക്കറ്റുകള്‍ ലഭ്യമാകുക. വികലാംഗര്‍ക്കും പരിമിതമായ ചലനശേഷിയുള്ള ആളുകള്‍ക്കും പ്രവേശനടിക്കറ്റുകളുടെ ഒരു പ്രത്യേക വിഹിതത്തിനും അര്‍ഹത ലഭിക്കുമെന്നു ഫിഫ വ്യക്തമാക്കി. നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തറിലെ എട്ട് സ്റ്റേഡിയങ്ങളിലാണ് ഇരുപത്തിരണ്ടാമത്തെ ലോകകപ്പ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News