ഫഹദിന്റെ ‘മലയൻകുഞ്ഞ്’ ഓണത്തിന് ഒടിടി റിലീസിന്

ഫഹദ് നായകനാകുന്ന പുതിയ ചിത്രമാണ് ‘മലയൻകുഞ്ഞ്’. ചിത്രത്തിന്റെ ഒ ടി ടി റിലീസിനെ പറ്റിയുള്ള പ്രഖ്യാപനമാണ് ഇപ്പോൾ പുറത്ത് വരുന്നത്. മലയൻകുഞ്ഞ് ഡയറക്ട് ഒടിടി റിലീസായിരിക്കുമെന്ന് പ്രമുഖ് ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളൈ ട്വീറ്റ് ചെയ്യുന്നു. ആമസോണ്‍ പ്രൈം വീഡിയോയിലായിരിക്കും ചിത്രം റിലീസ് ചെയ്യുക.

ഓണത്തിനായിരിക്കും ചിത്രത്തിന്റെ ഒ ടി ടി റിലീസ്. നവാഗതനായ സജിമോനാണ് ‘മലയൻകുഞ്ഞ്’ ചിത്രം സംവിധാനം ചെയ്യുന്നത്. മഹേഷ് നാരായണൻ തിരക്കഥയെഴുതുന്ന ചിത്രമാണ് ‘മലയൻകുഞ്ഞ്’. സംവിധായകൻ ഫാസില്‍ ആണ് ചിത്രം നിര്‍മിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന് സംഗീതം പകരുന്നത്.
ഏറെ ചര്‍ച്ചകൾക്ക് വഴി തെളിച്ച ചിത്രങ്ങളായ ‘സീ യു സൂണ്‍’, ‘മാലിക്’ എന്നിവയ്‍ക്ക് ശേഷം മഹേഷ് നാരായണനും ഫഹദും ഒന്നിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട് മലയൻകുഞ്ഞ് എന്ന ചിത്രത്തിന് .

ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വിഷ്‍ണു ഗോവിന്ദും ശ്രീ ശങ്കറുമാണ് സൗണ്ട് ഡിസൈനര്‍. മഹേഷ് നാരായണൻ തന്നെയാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുക. ഫഹദിന്റെ കഥാപാത്രം എന്തായാരിക്കും ചിത്രത്തില്‍ എന്നതടക്കമുള്ള കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്തായാലും ഫഹദിന്റെ വേറിട്ട ചിത്രമായിരിക്കും ‘മലയൻകുഞ്ഞ്’ എന്നാണ് ഇതുവരെയുള്ള പ്രമോഷണല്‍ മെറ്റീരിയലുകളില്‍ നിന്ന് വ്യക്തമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here