Kullu: കുളുവില്‍ മിന്നല്‍ പ്രളയം; വീടുകള്‍ ഒലിച്ചുപോയി

ഹിമാചല്‍ പ്രദേശിലെ(Himachal pradesh) കുളുവില്‍(Kullu) മിന്നല്‍ പ്രളയം(Flood). മണിക്കരന്‍ താഴ്‌വരയില്‍ നിരവധി വീടുകള്‍ ഒലിച്ചുപോയി, ആളാപായമില്ല. ട്രക്കിങ്ങിനും ക്യാംപിങ്ങിനുമായി എത്തിയിരിക്കുന്ന വിനോദസഞ്ചാരികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. ഷിംലയില്‍ റോഡരുകില്‍ കിടന്നുറങ്ങുകയായിരുന്ന പെണ്‍കുട്ടി മണ്ണിടിഞ്ഞുവീണ് മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്നലെ രാത്രി മുതല്‍ സംസ്ഥാനത്ത് വ്യാപകമായി മഴ തുടരുകയാണ്.

നൂപുര്‍ ശര്‍മയുടെ തല വെട്ടാന്‍ ആഹ്വാനം ചെയ്ത മതനേതാവ് അറസ്റ്റില്‍

പ്രവാചകനെതിരായ പരാമര്‍ശം നടത്തിയ ബി.ജെ.പി.(BJP) മുന്‍വക്താവ് നൂപുര്‍ ശര്‍മയുടെ(Nupur Sharma) തല വെട്ടാന്‍ ആഹ്വാനം ചെയ്ത അജ്മേര്‍ ദര്‍ഗ പുരോഹിതന്‍ സല്‍മാന്‍ ചിസ്തിക്കെതിയെ രാജസ്ഥാന്‍ പോലീസ്(Rajasthan police) അറസ്റ്റ് ചെയ്തു. ഇയാള്‍ക്കായി ഇന്നലെ തിരച്ചില്‍ നോട്ടീസിറക്കിയിരുന്നു.

വീഡിയോ ക്ലിപ്പിലാണ് നൂപുറിനെ വധിക്കാന്‍ ചിസ്തി ആഹ്വാനം ചെയ്യുന്നത്. പ്രവാചകനെ നിന്ദിച്ചതിന് നൂപുറിന്റെ തലയ്ക്കു വെടിവെക്കേണ്ടതാണെന്ന് ചിസ്തി പറയുന്നതും കേള്‍ക്കാം. ഹുസൂര്‍ ഖ്വാജ ബാബയുടെ ദര്‍ബാറില്‍നിന്നാണ് തന്റെ സന്ദേശമെന്നും അദ്ദേഹം പറയുന്നുണ്ട്. മുസ്ലിങ്ങള്‍ക്കൊപ്പം ഒട്ടേറെ ഹിന്ദുക്കളും സന്ദര്‍ശിക്കുന്ന ആരാധനാലയമാണിത്. ചിസ്തിയുടെ വീഡിയോയെ അജ്മേര്‍ ദര്‍ഗ ദിവാന്‍ സൈനുല്‍ ആബിദിന്‍ അലി ഖാന്‍ അപലപിച്ചിരുന്നു.

സല്‍മാന്‍ ചിസ്തിയെ പുലര്‍ച്ചെ ഒരു മണിയോടെയാണ് വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്ത് വരികയാണെന്നും മദ്യപിച്ച് കൊണ്ടാണ് ഇയാള്‍ വീഡിയോ ക്ലിപ്പ് എടുത്തിരുന്നത് എന്നാണ് കരുതുന്നതെന്നും അജ്മീര്‍ എ.എസ്.പി വികാസ് സാങ്വാന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News