കോട്ടയം(Kottayam) വൈക്കത്ത്(Vaikom) ട്രാക്കിലേക്ക് മരം വീണതിനെ തുടര്‍ന്ന് കോട്ടയം എറണാകുളം തീവണ്ടി പാതയില്‍ ഗതാഗതം യാത്ര അല്പനേരം തടസ്സപ്പെട്ടു.രാവിലെ 7.50ഓടെ പാലരുവി എക്സ്പ്രസ് കടന്നു പോകുബോഴാണ് മരക്കമ്പ് ട്രാക്കിലേക്ക് വീണത് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍ പെട്ടത്.ഉടന്‍ തന്നെ യാത്രക്കാരുടെ നേതൃത്വത്തില്‍ മരക്കമ്പ് വെട്ടിമാറ്റിയതിനാലാണ് ഏറെ നേരം ഗതാഗതം തടസം ഉണ്ടാകാതിരുന്നത്.
വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനും, പിറവം റോഡിനും ഇടയിലാണ് കനത്ത കാറ്റിനും മഴക്കും പിന്നാലെ റെയില്‍വേ ട്രാക്കിലേയ്ക്കു മരം വീണത്. 20 മിനിറ്റിനുള്ളില്‍ തന്നെ തകരാറ് പരിഹരിക്കാനായി.
കൊല്ലത്ത് തൊട്ടിലില്‍ ഉറങ്ങിക്കിടന്ന കുഞ്ഞ് മരിച്ച നിലയില്‍
കൊല്ലത്ത്(Kollam) തൊട്ടിലില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കല്‍ സ്വദേശികളായ ബിസ്മി റിയാസ് ദമ്പതികളുടെ രണ്ടു വയസുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. സംഭവത്തില്‍ പൊലീസ്(police) അന്വേഷണം തുടങ്ങി.
ഉച്ചയ്ക്ക് തൊട്ടിലില്‍ ഉറക്കാന്‍ കിടത്തിയെന്നാണ് കുഞ്ഞിന്റെ അമ്മ പറയുന്നത്. വൈകിട്ട് നാലിന് കുട്ടിയെ എടുക്കാന്‍ ചെന്നപ്പോള്‍ അനക്കമുണ്ടായിരുന്നില്ല. ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ശരീരം തണുത്തിരിക്കുകയായിരുന്നെന്നും കുട്ടിയുടെ അമ്മ ബിസ്മി റിയാസ് പറഞ്ഞു. അയല്‍വാസികള്‍ എത്തിയാണ് പൊലീസിനെ വിവരം അറിയിച്ചത്.
പ്രാഥമിക പരിശോധനയില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ല. അന്വേഷണം ആരംഭിച്ചതായി കടയ്ക്കല്‍ പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.