ടേസ്റ്റി ഡ്രൈ റെഡ് ചില്ലി ചിക്കന്‍ എളുപ്പത്തില്‍ എങ്ങിനെ തയ്യാറാക്കാം?

കിടിലന്‍ ഡ്രൈ റെഡ് ചില്ലി ചിക്കന്‍ തയ്യാറാക്കുന്നത് എങ്ങിനെയെന്ന് നോക്കാം

കോഴിയിറച്ചി എല്ലില്ലാത്തത് – ½ kg

വറ്റല്‍മുളക് – 12 എണ്ണം

കടലമാവ് / കോണ്‍ഫ്‌ളോര്‍ – 6 ടേബിള്‍സ്പൂണ്‍

ഇഞ്ചി – 2 ഇഞ്ച് കഷണം

വെളുത്തുള്ളി – 10 അല്ലി

ചെറിയ ഉള്ളി – 15 എണ്ണം

കറിവേപ്പില – 2 ഇതള്‍

നാരങ്ങാനീര് – 1 ടേബിള്‍സ്പൂണ്‍

മുളകുപൊടി – 1¼ ടേബിള്‍സ്പൂണ്‍

മഞ്ഞള്‍പൊടി – 1 നുള്ള്

വെളിച്ചെണ്ണ – വറുക്കാന്‍ ആവശ്യത്തിന്

ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

കോഴിയിറച്ചി വൃത്തിയാക്കിയ ശേഷം ചെറിയ കഷ്ണങ്ങളായി നീളത്തില്‍ മുറിച്ചെടുക്കുക.

ഇഞ്ചി (1 ഇഞ്ച് കഷണം), വെളുത്തുള്ളി (5 അല്ലി), കറിവേപ്പില (1 ഇതള്‍ ), നാരങ്ങാനീര്, ഉപ്പ്, 1 ടേബിള്‍സ്പൂണ്‍ മുളകുപൊടി, മഞ്ഞള്‍പൊടി എന്നിവ അരച്ചെടുക്കുക.

അരച്ചെടുത്ത മിശ്രിതം കോഴിയിറച്ചിയില്‍ പുരട്ടി 1/2 മണിക്കൂര്‍ വയ്ക്കുക.

ബാക്കിയുള്ള ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി എന്നിവ ചെറുതായി അരിയുക.

കടലമാവ് / കോണ്‍ഫ്‌ളോര്‍ 4 ടേബിള്‍സ്പൂണ്‍ വെള്ളത്തില്‍ കുഴച്ച് കോഴിയിറച്ചിയില്‍ നന്നായി പുരട്ടുക.

പാനില്‍ എണ്ണ ചൂടാക്കിശേഷം കോഴിയിറച്ചി ഇട്ട് ബ്രൌണ്‍ നിറമാകുന്നതുവരെ വറക്കുക.

മറ്റൊരു പാനില്‍ 2 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കുക. തീ കുറച്ചശേഷം വറ്റല്‍ മുളക് ഇട്ട് ബ്രൌണ്‍ നിറമാകുമ്പോള്‍ വെളുത്തുള്ളി, ഇഞ്ചി, ചെറിയ ഉള്ളി, കറിവേപ്പില, ഉപ്പ് എന്നിവ ചേര്‍ത്തു വഴറ്റുക.

ഇത് ഗോള്‍ഡന്‍ നിറമാകുമ്പോള്‍ ¼ ടേബിള്‍സ്പൂണ്‍ മുളകുപൊടി ചേര്‍ത്തിളക്കുക. പിന്നീട് വറുത്ത കോഴിയിറച്ചി ഇതിലേയ്ക്ക് കൂട്ടി യോജിപ്പിച്ച് തീ അണയ്ക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here