ശ്രീനാരായണപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. വടക്കേക്കാട് സ്വദേശി പൊന്നമ്പാതയില്‍ വീട്ടില്‍ ഹംസയുടെ മകന്‍ ഫദല്‍ (20) ആണ് മരിച്ചത്.
ഇന്നലെ വൈകീട്ട് നാലരയോടെയാണ് സംഭവം. പടിഞ്ഞാറെ വെമ്പല്ലൂര്‍ എം.ഇ.എസ് അസ്മാബി കോളജിലെ വിദ്യാര്‍ത്ഥിയായ ഫദലും സഹപാഠികളുമായ അഞ്ച് പേരുമാണ് ശ്രീകൃഷ്ണ ക്ഷേത്ര കുളത്തില്‍ കുളിക്കാനെത്തിയത്. ഇതില്‍ മൂന്ന് പേര്‍ പടിത്താറെക്കരയില്‍ നിന്ന് കിഴക്കേക്കരയിലേക്ക് നീന്തുന്നതിനിടെ ഫദല്‍ മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടത്താനായില്ല.
മതിലകം പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് രണ്ട് മണിക്കൂറോളം നേരം തിരച്ചില്‍ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്. അസ്മാബി കോളജിലെ രണ്ടാം വര്‍ഷ മാസ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ഥിയാണ് ഫദല്‍. മൃതദേഹം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.