തിരുവനന്തപുരത്ത് ബിജെപി നേതാവ് പോക്സോ കേസില്‍ അറസ്റ്റില്‍

തിരുവനന്തപുരത്ത് ബിജെപി നേതാവ് പോക്സോ കേസില്‍ അറസ്റ്റില്‍ തിരുവനന്തപുരത്ത് ബിജെപി നേതാവ് പോക്സോ കേസില്‍ അറസ്റ്റില്‍.ബിജെപി കൊല്ലയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും് പാറശ്ശാല മണ്ഡലം കമ്മിറ്റി അംഗവുമായ വിക്രമന്‍ നായരാണ് അറസ്റ്റിലായത്.ചൈല്‍ഡ് ലൈന് ലഭിച്ച പരാതിയെ തുടുര്‍ന്ന് മരായാമുട്ടം പോലീസ് കേസെടുത്തു.

ബിജെപിയുടെ കൊല്ലയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും മണ്ഡലം കമ്മിറ്റി അംഗവുമാണ് പ്രതി.16 വയസുള്ള ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ശ്രമിച്ചുവെന്നതാണ് കേസ്.ചൈല്‍ഡ് ലൈന് ലഭിച്ച പരാതിയെ തുടര്‍ന്ന് മരായാമുട്ടം പോലീസ് കേസെടുത്തു. ഇയാള്‍ക്കെതിരെ സമാനമായ പരാതി മുന്‍പും ഉണ്ടായിട്ടുണ്ടെന്നാണ് വിവരം.

പക്ഷെ രക്ഷകര്‍ത്താക്കള്‍ പോലീസില്‍ പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല. ബിജെപിയുടെ സജീവ പ്രവര്‍ത്തകനും നേതാവുമായ പ്രതിയെ രക്ഷിക്കാന്‍ നേതാക്കള്‍ തന്നെ ആ ഘട്ടത്തില്‍ ഇടപെട്ടൂവെന്നും ആരോപണമുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here