US: യുഎസ് സ്വാതന്ത്ര്യദിന വെടിവയ്പ്; പ്രതി പിടിയില്‍

സ്വാതന്ത്ര്യദിന പരേഡിനിടെ ഷിക്കാഗോയിലെ(Chikago) പാര്‍ക്കില്‍ ജനങ്ങള്‍ക്കുനേരെ വെടിവച്ചയാള്‍ അറസ്റ്റില്‍. റോബര്‍ട്ട് ഇ ക്രിമോ മൂന്നാമനാ(22)ണ് അറസ്റ്റിലായത്. കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. 38 പേര്‍ ചികിത്സയില്‍.

രാജ്യത്തിന്റെ 246-ാം സ്വാതന്ത്ര്യദിന പരേഡ് കാണാനെത്തിയവര്‍ക്കുനേരെ തൊട്ടടുത്ത കെട്ടിടത്തിന്റെ മുകളിലിരുന്നാണ് വെടിയുതിര്‍ത്തത്. നിയമാനുസൃതം വാങ്ങിയ തോക്കാണ് ഉപയോഗിച്ചത്.മിനപോളിസിലും സ്വാതന്ത്ര്യദിന പരിപാടികള്‍ക്കിടെ വെടിവയ്പുണ്ടായി. എട്ടുപേര്‍ക്ക് പരിക്കേറ്റു.

ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഫിലാഡല്‍ഫിയയില്‍ ആഘോഷ പരിപാടികളില്‍ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന രണ്ട് പൊലീസുകാര്‍ക്കുനേരെ വെടിവയ്പുണ്ടായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel