ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളിലൂടെ കടന്ന് പോകുന്ന നോര്‍ത്തേണ്‍ ഔട്ട്‌ലെറ്റ് പാതയിലെ ജല്ലിമലക്കും ചമ്പക്കാടിനും ഇടയിലുള്ള ഇച്ചിമരമൂല ഭാഗത്താണ് വാഹനത്തിന് മുന്നില്‍ പിടിയാന കുഞ്ഞിന് ജന്‍മം നല്‍കിയത്. നടുറോഡിൽ കാട്ടാനക്ക് സുഖ പ്രസവമായിരുന്നു .
മറയൂരില്‍ നിന്നും തമിഴ്‌നാട്ടിലെ ഉദുമലപേട്ടയിലേക്ക് പച്ചക്കറി കയറ്റാന്‍ പോയ വാഹനത്തിന് മുന്നിലാണ് കാട്ടാന പ്രസവിച്ചത്. കരയിലെ ഏറ്റവും വലിയ ജീവിയുടെ പ്രസവത്തിന് രണ്ട് മണിക്കൂറോളമാണ് വഴി തടസ്സപ്പെട്ടത്.
Kunchacko Boban: കര്‍ത്തവ്യമോ? എന്തുവാടേ അത്; ചാക്കോച്ചനെ ട്രോളി നരേന്‍
മലയാൡകളുടെ പ്രിയപ്പെട്ട രണ്ടു നടന്മാരാണ് കുഞ്ചാക്കോ ബോബനും നരേനും.ഒരു തിരിച്ചു വരവിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചന്‍ ചോക്ലേറ്റ് ബോയ് എന്ന സങ്കല്‍പ്പത്തില്‍ നിന്നു മാറി വളരെ ശക്തമായ കഥാപാത്രങ്ങള്‍ തെരഞ്ഞെടുത്തു കൂടുതല്‍ ജനപ്രീതി നേടിയ ആളാണ്.
അതുപോലെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട മറ്റൊരു താരമാണ് നരേന്‍ ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലെ മുരളി എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനംകവര്‍ന്ന താരം അന്യഭാഷാ ചിത്രങ്ങളിലും നിരവധി നല്ല കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട് കമല്‍ഹാസന്‍ ചിത്രം വിക്രം ആണ് നരേന്റെതായി അവസാനമായി തീയറ്ററിലെത്തിയ ചിത്രം.
ഇപ്പോളിതാ കുഞ്ചാക്കോ ബോബന്‍ തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ പങ്കുവച്ച വീഡിയോ ആണ് വൈറലാകുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് അമ്മ സംഘടനയിലെ താരങ്ങളെല്ലാം അമ്മ ഷോയ്ക്കു വേണ്ടി വിദശത്തേക്കു നടത്തിയ ഒരു യാത്രയിലെ രസകരമായ ഒരു വീഡിയോ ആണ് ചാക്കോച്ചന്‍ പങ്കുവച്ചിരിക്കുന്നത. അന്ന് അമ്മയുടെ എക്‌സിക്യൂട്ടീവ് മെമ്പറായിരുന്ന കുഞ്ചാക്കോ ബോബന്‍. സംഘടനയില്‍ ഒരു കര്‍ത്തവ്യം ചെയ്തു കൊണ്ടിരിക്കുന്ന ആളാണ് താനെന്ന് പറഞ്ഞപ്പോള്‍ അടുത്തിരിക്കുന്ന നരേന്‍ കര്‍ത്തവ്യമോ എന്തുവാടേ അത് എന്നു ചോദിക്കുകയും ഇതു കേട്ട് ചുറ്റുമിരിക്കുന്ന ഫഹദ് ഫാസില്‍, ജയസൂര്യ, പൃഥ്വിരാജ് തുടങ്ങിയവര്‍ പൊട്ടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. ചുറ്റും ക്രേസി ഫ്രണ്ട്‌സ് ഉള്ളപ്പോള്‍…എന്ന ക്യാപ്ഷനോടെയാണ് കുഞ്ചാക്കോ ബോബന്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.