തനി ഒരുവൻ, മൃതൻ, റോമിയോ ജൂലിയറ്റ്, വനമകൻ, അടങ്കമറു, കോമാളി തുടങ്ങിയ ഹിറ്റുകള്‍ സമ്മാനിച്ച യുവ നായക നടന്മാരില്‍ പ്രധാനിയാണ് ജയം രവി. മുൻ വർഷങ്ങളിൽ തമിഴ് സിനിമാ ബോക്സ് ഓഫീസില്‍ ഏറ്റവുമധികം ഹിറ്റുകള്‍ സമ്മാനിച്ച ജയം രവി നായകനാവുന്ന പുതിയ ചിത്രമാണ് അഖിലൻ.
എൻ കല്യാണ കൃഷ്ണനാണ് രചനയും സംവിധാനവും. ഭൂലോകത്തിന് ശേഷം ഇത് രണ്ടാം തവണയാണ് ഇരുവരും ഒന്നിക്കുന്നത്.
അഖിലൻ സിനിമയുടെ ടീസറും മേക്കിംഗ് വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
എൺപത് ലക്ഷത്തിലധികം കാഴ്ചകളാണ് യുട്യൂബില്‍ ടീസറിന് ഇതിനകം ലഭിച്ചത്. മുന്‍ ജയം രവി ചിത്രങ്ങളെപ്പോലെ അഖിലനും പ്രേക്ഷകപ്രീതി നേടും എന്നതിന്‍റെ സൂചനയായിട്ടാണ് അണിയറക്കാര്‍ ഇതിനെ കാണുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.