അഞ്ച് വയസുകാരനെ ബോധം കെടുംവരെ ക്രൂരമായി തല്ലിച്ചതച്ച് അധ്യാപകന്‍.ബീഹാറിലെ(Bihar) ട്യൂഷന്‍ സെന്ററിലെ അധ്യാപകനാണ് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ചത്. ബീഹാര്‍ പട്നയിലെ(Patna) ധനറുവ ബ്ലോക്കിലെ ജയ കോച്ചിങ് സെന്ററിലാണ് സംഭവം. ഛോട്ടു എന്ന അധ്യാപകനാണ് കുട്ടിയോട് ക്രൂരത ചെയ്തത്.
ആദ്യം വടി കൊണ്ടാണ് ഇയാള്‍ വിദ്യാര്‍ഥിയെ തല്ലിയത്. വേദന കൊണ്ട് പുളഞ്ഞ വിദ്യാര്‍ഥി ഉച്ചത്തില്‍ കരഞ്ഞെങ്കിലും ഇയാള്‍ അടി നിര്‍ത്താന്‍ തയാറായില്ല. ഒടുവില്‍ വടി ഒടിഞ്ഞു. ഇതോടെ കുട്ടിയെ കൈ കൊണ്ട് തല്ലുകയും ഇടിക്കുകയും മുടിയില്‍ പിടിച്ച് വലിക്കുകയും ചെയ്തു.
മര്‍ദനമേറ്റ് അവശനായ കുട്ടി തറയില്‍ വീണു.ഒടുവില്‍ കുട്ടി അബോധാവസ്ഥയിലായി. സംഭവമറിഞ്ഞെത്തിയ പ്രദേശവാസികളാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ഇവര്‍ അധ്യാപകനെ എടുത്തിട്ട് പെരുമാറി. എന്നാല്‍ മര്‍ദകനായ അധ്യാപകനെ ന്യായീകരിക്കുകയാണ് കോച്ചിങ് സെന്റര്‍ ഉടമ ചെയ്തത്. ബിപി കൂടിയതു കൊണ്ടാണ് വികാസ് കുമാര്‍ ഇങ്ങനെ ചെയ്തത് എന്നായിരുന്നു ഇയാളുടെ വാദം. അദ്ധ്യാപകന്‍ ഇപ്പോഴും ഒളിവിലാണ് ഉടന്‍ തന്നെ അറസ്റ്റ് ഉണ്ടാകുമെന്ന് പട്‌ന S l CPTയെ അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.