കൊതിയായിട്ടല്ലേ?….ടിവി സ്‌ക്രീനില്‍ കണ്ട ഇറച്ചി നക്കി നായ; വൈറല്‍ വിഡിയോ

സാങ്കേതിക വിദ്യയുടെ വളര്‍ച്ച ഓരോ ദിവസവും വളര്‍ന്നു പന്തലിച്ചു കൊണ്ടിരിക്കുകയാണ്. കോവിഡ് മഹാമാരിയുടെ സമയത്ത് ആഘോഷങ്ങള്‍ പോലും ഓണ്‍ലൈനായി. ഭക്ഷണവും ഇനി വെര്‍ച്വലായി ആസ്വദിക്കാന്‍ തുടങ്ങുമോ എന്ന് സംശയിച്ചാലും തെറ്റില്ല എന്ന സ്ഥിതിയായിട്ടുണ്ട്. ഇത് തീര്‍ച്ചയായും സാധ്യമാകുമെന്ന് കാണിച്ചുതരികയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒരു വിഡിയോ.

ഒരു ടെലിവിഷന്‍ സ്‌ക്രീനില്‍ ഇറച്ചി കണ്ട് കൊതിയടക്കാനാവാതെ അത് നക്കി നോക്കുന്ന നായയെയാണ് വിഡിയോയില്‍ കാണാന്‍ കഴിയുക. ”ഇത് വളരെ രുചികരമാണ്,” എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. പിന്‍കാലുകളില്‍ കുത്തിനിന്ന് മുന്‍വശത്തെ കാലുകള്‍ രണ്ടും ടെലിവിഷന്‍ സ്റ്റാന്‍ഡിലേക്ക് പൊക്കിപിടിച്ചാണ് സ്‌ക്രീനിലെ ഇറച്ചികഷ്ണം നായ രുചിച്ചുനോക്കുന്നത്. ഇറച്ചികണ്ടപ്പോള്‍ കൊതിമൂത്ത് തുടരെ നക്കുകയാണ് നായ.

അതേസമയം നായയ്ക്ക് മാത്രമല്ല ടിവിയിലും മറ്റും കാണുന്ന കൊതിയൂറുന്ന ഭക്ഷണം കഴിക്കണമെന്ന് തോന്നുന്ന എല്ലാവര്‍ക്കും ഒരു സന്തോഷവാര്‍ത്തയുണ്ട്. ഭക്ഷണം ആസ്വദിക്കാന്‍ പറ്റുന്ന ‘നക്കാവുന്ന’ ടെലിവിഷന്‍ സ്‌ക്രീന്‍ അടുത്തിടെ നടത്തിയ ഗവേഷണത്തില്‍ ഒരു ജാപ്പനീസ് പ്രൊഫസര്‍ കണ്ടുപിടിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News