അച്ഛനും അമ്മയ്ക്കും പിന്നാലെ ശ്രേയയും യാത്രയായി

കൊല്ലം കുളക്കടയില്‍ ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുഞ്ഞും മരിച്ചു. മൂന്നു വയസ്സുകാരി ശ്രേയയാണ് മരിച്ചത്. കുട്ടിയുടെ അച്ഛന്‍ ബിനീഷ് കൃഷ്ണനും അമ്മ അഞ്ജുവും ഇന്നലെ മരിച്ചിരുന്നു.

തിങ്കളാഴ്ച അര്‍ധരാത്രിയാണ് കൊല്ലം കൊട്ടാരക്കര കുളക്കടയില്‍ അപകടം ഉണ്ടായത്. കൊട്ടാരക്കര ഭാഗത്തേക്ക് വന്ന ഇന്നോവ കാറും അടൂര്‍ ഭാഗത്തേക്ക് പോയ ഓള്‍ട്ടോയും തമ്മിലാണ് കൂട്ടിയിടിച്ചത്.

ദമ്പതികള്‍ ഓള്‍ട്ടോ വാഹനത്തിലാണ് ഉണ്ടായിരുന്നത്. ബിനീഷ് കൃഷ്ണനും കുടുംബവും എറണാകുളത്ത് സഹോദരിയുടെ വീട്ടില്‍ പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടമുണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel