മരം കടപുഴകി വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് കുഞ്ഞുമോന്‍

വയനാട്(Wayanad) പുല്‍പ്പള്ളി ചെറ്റപ്പാലം ടൗണില്‍ തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. വഴിയരികിലെ മരം കടപുഴകി വീഴുകയായിരുന്നു. അപകടത്തില്‍പ്പെട്ട നീറന്താനത്ത് കുഞ്ഞുമോന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കുഞ്ഞുമോന്‍ നടന്നു പോകുമ്പോഴാണ് മരം വീണത്.

നടുറോഡില്‍ കൗതുകക്കാഴ്ചയായി കാട്ടാനയ്ക്ക് സുഖപ്രസവം

ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളിലൂടെ കടന്ന് പോകുന്ന നോര്‍ത്തേണ്‍ ഔട്ട്‌ലെറ്റ് പാതയിലെ ജല്ലിമലക്കും ചമ്പക്കാടിനും ഇടയിലുള്ള ഇച്ചിമരമൂല ഭാഗത്താണ് വാഹനത്തിന് മുന്നില്‍ പിടിയാന കുഞ്ഞിന് ജന്‍മം നല്‍കിയത്. നടുറോഡിൽ കാട്ടാനക്ക് സുഖ പ്രസവമായിരുന്നു .

മറയൂരില്‍ നിന്നും തമിഴ്‌നാട്ടിലെ ഉദുമലപേട്ടയിലേക്ക് പച്ചക്കറി കയറ്റാന്‍ പോയ വാഹനത്തിന് മുന്നിലാണ് കാട്ടാന പ്രസവിച്ചത്. കരയിലെ ഏറ്റവും വലിയ ജീവിയുടെ പ്രസവത്തിന് രണ്ട് മണിക്കൂറോളമാണ് വഴി തടസ്സപ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News