കോര്‍പ്പറേഷന്‍ വാജ കെട്ടിട നമ്പര്‍ കേസ് ജില്ലാ കൈബ്രാഞ്ചിന് കൈമാറി

കോര്‍പ്പറേഷന്‍ വാജ കെട്ടിട നമ്പര്‍ കേസ് ജില്ലാ കൈബ്രാഞ്ചിന് കൈമാറി. ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ അനില്‍ ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സംഘം ക്രമക്കേട് അന്വേഷിക്കും. ഇടനിലക്കാരടക്കം 7 പേര്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്.

കോഴിക്കോട് കോര്‍പ്പറേഷനില്‍(Kozhikode corporation) നിന്ന് വ്യാജ കെട്ടിട നമ്പര്‍ തരപ്പെടുത്തിയ കേസാണ് ജില്ലാ കൈബ്രാഞ്ചിന് കൈമാറിയത്. ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്നുവരുന്ന അന്വേഷണമാണ് ജില്ലാ കൈബ്രാഞ്ച് ഏറ്റെടുക്കും. അനധികൃതമായി കെട്ടിട ലൈസന്‍സ് ലഭിച്ചതില്‍ ഇടനിലക്കാരുടെ സാമ്പത്തിക ക്രമക്കേട് നടന്നതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. അതിനാല്‍ മറ്റൊരു ഏജന്‍സിയോ വിജിലന്‍സോ കേസ് അന്വേഷിക്കണമെന്ന് കാണിച്ച് ഫറോക്ക് എ സി പി റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് ജില്ലാ ക്രൈം ബ്രാഞ്ചിന് കേസ് കൈമാറിയത്.

കേസില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരും ഇടനിലക്കാരുമടക്കം 7 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരെ പുതിയ അന്വേഷണ സംഘം ചോദ്യം ചോദ്യം ചെയ്യും. സോഫ്റ്റ് വെയര്‍ അപാകതയാണ് കെട്ടിട നമ്പര്‍ ക്രമക്കേടിന് കാരണമായതെന്നാന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്. ഇത് ഉപയോഗപ്പെടുത്തി ഇടനിലക്കാര്‍ വഴിയാണ് വ്യജ ബില്‍ഡിംഗ് പെര്‍മിറ്റ് തരപ്പെടുത്തിയത്. ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ നടത്തുന്ന സമരം തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here