Thrissur:കുന്നംകുളത്തെ വാഹനാപകടത്തില്‍ ദുരൂഹത നിറയുന്നു; യുവതിയെ സുഹൃത്ത് കാറില്‍ നിന്ന് തള്ളിയിട്ടതെന്ന് പൊലീസ്

(Thrissur)തൃശ്ശൂര്‍ കുന്നംകുളത്തുണ്ടായ വാഹനാപകടത്തില്‍(Accident) ദുരൂഹത നിറയുന്നു. ഇന്ന് രാവിലെ ഏഴരയോടെയാണ് പട്ടാമ്പി റോഡില്‍ കാറിന്റെ ബോണറ്റില്‍ തൂങ്ങിക്കിടന്നിരുന്ന യുവതി റോഡിലേക്ക് തെറിച്ച് വീണത്. പെരിയമ്പലം സ്വദേശി പ്രതീക്ഷയെ തലയ്ക്ക് പരുക്കേറ്റ നിലയില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇവര്‍ തെറിച്ച് വീണ ശേഷം കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു.

പരുക്കേറ്റ യുവതിയുടെ സുഹൃത്ത് അര്‍ഷാദ് എന്നയാളെ പൊലീസ് ഇതിനോടകം തന്നെ പിടികൂടി. അപകടസമയത്ത് ഇയാളാണ് കാര്‍ ഓടിച്ചിരുന്നത്. ഇയാള്‍ യുവതിയെ കാറില്‍ നിന്ന് തള്ളിയിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതിയും യുവാവും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും ഇത് സംബന്ധിച്ച പ്രശ്നങ്ങളാണ് വാഹനാപകടം ഉണ്ടാക്കുന്നതിലേക്ക് എത്തിയതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

യുവതിക്ക് അപകടത്തില്‍ തലയ്ക്ക് പരുക്കേറ്റിരിക്കുന്നു. അതേസമയം എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ച് ഓര്‍മ്മയില്ലെന്നായിരുന്നു നേരത്തെ ഇവര്‍ നല്‍കിയ മൊഴി. കുന്നംകുളം എസിപി ടി.എസ് സനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here