ഹമ്മേ ..ഇത് റെക്കോർഡ് ചുംബനം

എന്തിനെയെല്ലാം പറ്റിയുള്ള ലോക റെക്കോർഡുകൾ നിങ്ങൾ കേട്ടിട്ടുണ്ട് ? എണ്ണിയാൽ ഒടുങ്ങില്ല അല്ലെ . പല വിഷയങ്ങളിൽ, പല മേഖലകളിൽ. ഒരുപക്ഷേ കേട്ടാൽ അമ്പരപ്പ് തോന്നുന്ന വിചിത്ര പ്രവർത്തികൾ വരെ ചെയ്ത് ലോക റെക്കോർഡ് സ്വന്തമാക്കുന്നവരുണ്ട്. ഈ ലോക റെക്കോർഡ് അത്തരത്തിൽ കേട്ടാൽ അമ്പരക്കുന്ന ഒന്നാണ് . ചുംബനത്തിന്റെ റെക്കോർഡ്.

അതെ ചുംബനത്തിന്റെ ലോക റെക്കോർഡ്. 58 മണിക്കൂർ നേരം നിർത്താതെ ചുംബിച്ച് ഗിന്നസ് റെക്കോർഡിട്ട ദമ്പതികളുടെ കഥയാണിത്. തായ്‌ലാൻഡിലാണ് ഈ ചുംബന റെക്കോർഡ് സംഭവം. എക്കാചെയ്ടിരാനാറാട്ടയും ലക്ഷ്യാന ടിരാനാരാട്ടും ആണ് ചുംബനം കൊണ്ട് റെക്കോർഡ് കീഴ്പ്പെടുത്തിയത് .

70 വയസുകാരായ ദമ്പതികളുൾപ്പെടെ ഒൻപത് ദമ്പതികൾ ചുംബന റെക്കോർഡ് നേടാൻ ശ്രമിച്ചെങ്കിലും എക്കാചെയ്-ലക്ഷ്യാന ദമ്പതികളുടെ മുന്നിൽ തോറ്റ് തുന്നംപാടി. ഇരുവരുടേയും ചുംബനം 58 മണിക്കൂർ, 35 മിനിറ്റ്, 58 സെക്കൻഡ് നീണ്ടു. രണ്ട് ദിവസമെടുത്ത ചുംബനം .വിജയികളായ എക്കാചെയ്ക്കും ലക്ഷ്യാനയ്ക്കും ക്യാഷ് പ്രൈസും വജ്ര മോതിരവുമാണ് സമ്മാനമായി ലഭിച്ചത്.
2011 ലും ചുംബനത്തിൽ ലോക റെക്കോർഡ് നേടിയവരാണ് ഇവർ. അന്ന് 46 മണിക്കൂർ 24 മിനിറ്റ് 9 സെക്കൻഡാണ് ചുംബനം നീണ്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News