“ഡെനാലി പർവ്വതം” കീഴടക്കി പത്താം ക്ലാസ് വിദ്യാർത്ഥിനി കാമ്യ

ത്രിവർണ്ണ പതാകയും നാവിക പതാകയും വഹിച്ചുകൊണ്ട് ഡെനാലി പർവതത്തിന്റെ കൊടുമുടിയിൽ എത്തി കൊച്ചുമിടുക്കി കാമ്യ . മുംബൈയിലെ നേവി ചിൽഡ്രൻ സ്‌കൂളിലെ (എൻസിഎസ്) പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് കാമ്യ കാർത്തികേയൻ. ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരിയായി മാറിയിരിക്കുകയാണ് ഇതോടെ കാമ്യ.

“സരസ്” ആണ് ഇനി തന്റെ ദൗത്യം എന്നാണ് കാമ്യ പറയുന്നത് .
ഏഴ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയർന്ന കൊടുമുടികൾ കീഴടക്കുക എന്നതാണ് ഈ മിടുക്കിയുടെ ലക്‌ഷ്യം.
ജൂൺ 27 നാണ് കാമ്യ ഡെനാലി പർവതത്തിന്റെ കൊടുമുടി കീഴടക്കിയത്. വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവതമാണ് ഡെനാലി.

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 20,310 അടി (6,190 മീറ്റർ) ഉയരത്തിലാണ് ഈ പർവ്വതം സ്ഥിതിചെയ്യുന്നത്. മൌണ്ട് എവറസ്റ്റ്, അകൊൻകാഗ്വ എന്നിവ കഴിഞ്ഞാൽ ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ പർവ്വതമാണിത്. നിരവധി പേരാണ് ഈ കൊച്ചുമിടുക്കിയെ അഭിനന്ദിച്ച് ഇതിനോടകം രംഗത്തെത്തിയിരിക്കുന്നത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News