അര്‍ണവിന് ജാവ സിമ്പിൾ ആണ് ഗയ്‌സ്

നിങ്ങൾക്ക് ജാവ സിമ്പിൾ ആണോ ? അർണവിന് ജാവ സിമ്പിളാണ്, പവർഫുള്ളും ആണ്. കോയമ്പത്തൂര്‍ സ്വദേശിയായ അര്‍ണവ് ശിവറാമിനു ജാവ മാത്രമല്ല മറ്റു കമ്പ്യൂട്ടർ ഭാഷകൾ എല്ലാം സിമ്പിളാണ്. പതിമൂന്ന് വയസ്സാണ് അർണവിന് .ഒന്നും രണ്ടുമല്ല 17 കമ്പ്യൂട്ടർ ഭാഷകളാണ് ഈ മിടുക്കൻ ചെയ്യുന്നത്.

ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികളില്‍ ഒരാളായി മാറിയിരിക്കുകയാണ് ഈ കൊച്ചു മിടുക്കൻ . വിവിധ സേവനങ്ങള്‍ക്കും ആപ്ലിക്കേഷനുകള്‍ക്കും വേണ്ട പ്ലാറ്റ്‌ഫോം ഒരുക്കുന്ന പ്രോഗ്രാമിങ് ഭാഷയാണ് ജാവ. പൈത്തണും ഈ രീതിയിൽ ഉപയോഗിക്കുന്ന പ്രോഗ്രാമിങ് ലാംഗ്വേജ് ആണ്.

ജാവ, സി++, പൈത്തണ്‍, ഡാര്‍ട്ട് ഉള്‍പ്പെടെയുള്ള എല്ലാ കമ്പ്യൂട്ടർ ഭാഷകളും അർണവിന് അനായാസം വഴങ്ങും.നാലാം ക്‌ളാസിൽ പഠിക്കുമ്പോഴാണ് അർണവ് ആദ്യമായി കമ്പ്യൂട്ടർ പഠനം ആരംഭിക്കുന്നത്. ഇന്ന് അർണവ് കമ്പ്യൂട്ടർ ഭാഷകളിൽ മിടു മിടുക്കൻ ആണ് .കുറഞ്ഞ ചെലവില്‍ വാഹനമേഖലയില്‍ ഓട്ടോപൈലറ്റിന് വേണ്ടി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തയ്യാറാക്കുകയാണ് അർണവിന്റെ സ്വപ്നം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News