Pinarayi Vijayan: സിൽവർലൈൻ പദ്ധതിയുമായി സർക്കാർ മുന്നോട്ട്; മുഖ്യമന്ത്രി

സിൽവർലൈൻ(silverline) പദ്ധതിയുമായി സർക്കാർ മുന്നോട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(pinarayi vijayan) നിയമസഭയിൽ. പദ്ധതി വേഗത്തിലാക്കാൻ ചീഫ് സെക്രട്ടറി റെയിൽവെ ബോർഡ് ചെയർമാന് കത്തെഴുതി. ഇതിന് റെയിൽവെ ബോർഡിൽ നിന്നും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘സാമൂഹികാഘാതപഠനം പൂർത്തിയാക്കും.

അതിരുകല്ലുകൾ സ്ഥാപിച്ചും ജിയോ ടാഗിംഗ്‌ വഴിയുമാണ് സാമൂഹിക ഘാത പഠനം നടത്തുന്നത്. അതിരുകല്ലിടൽ അവസാനിപ്പിച്ചിട്ടില്ല. നിക്ഷേപ പൂർവ പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാർ തത്വത്തിൽ അംഗീകാരം നൽകി. ഭൂമി ഏറ്റെടുക്കൽ നടപടിക്ക് ധനകാര്യ മന്ത്രിയുടെ കത്ത് ലഭിച്ചു. ജനങ്ങളുടെ ആശങ്ക പരിഹരിച്ച് ജനപിന്തുണയോടെ പദ്ധതി നടപ്പിലാക്കും’, മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News