യുവതിയെ കാറില്‍ നിന്ന് തള്ളിയിട്ട സംഭവം; സുഹൃത്ത് അര്‍ഷാദ് പിടിയില്‍

തൃശൂര്‍ കുന്നംകുളത്ത് യുവതിയെ കാറി നിന്ന് തള്ളിയിട്ട സംഭവം. യുവതിയുടെ സുഹൃത്ത് അര്‍ഷാദ് പിടിയില്‍. പെരിയമ്പലം ചെറായി സ്വദേശി പ്രതീക്ഷക്കാണ് പരിക്കേറ്റത്. വിവാഹത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് യുവതിയെ അക്രമിക്കാന്‍ കാരണം

ഇന്നു രാവിലെ ഏഴരയോടെയാണ് നടുറോഡില്‍ യുവതിയെ ഓടുന്ന കാറില്‍ നിന്നു തള്ളിയിട്ടു കൊല്ലാന്‍ ശ്രമിച്ചത്. അമിത വേഗതയില്‍ എത്തിയ കാറിന്റെ ഡോറില്‍ അള്ളിപ്പിടിച്ചിരുന്ന യുവതി റോഡില്‍ തലയിടിച്ചു വീണു. ആളുകള്‍ ബഹളം വെച്ചിട്ടും കാര്‍ നിര്‍ത്തിയില്ല. സ്ത്രീ കാറില്‍ നിന്നും റോഡില്‍ വീണതു കണ്ട ആളുകള്‍ വണ്ടി തടയാന്‍ ശ്രമിച്ചെങ്കിലും വണ്ടി നിര്‍ത്താതെ പോയി. തുടര്‍ന്ന് പരിക്ക് പറ്റിയ സ്ത്രീയെ
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു.

പരസ്പര വിരുദ്ധമായ വിവരങ്ങളാണ് ഇവര്‍ പോലീസിന് നല്‍കിയത്. അന്വേഷണത്തില്‍ ചെറായി സ്വദേശി തെക്കഞ്ചേരി പ്രതീക്ഷയാ ണ് അപകടത്തില്‍ പെട്ട തെന്നു മനസിലായി. പേരകം സ്വദേശി ഷാജിയുമായി വിവാഹം കഴിഞ്ഞ ഇവര്‍ രണ്ട് കുട്ടികളുടെ അമ്മയാണ്. സമീപവാസിയായ അര്‍ഷാദുമായുള്ള ബന്ധം പിടിക്കപ്പെട്ടതോടെ അര്‍ഷാദിനൊപ്പം 15 ദിവസം മുന്നെ വീടുവിട്ടിറങ്ങുകയായിരുന്നു യുവതി. വിവാഹത്തെക്കുറിച്ചുണ്ടായ തര്‍ക്കമാണ് യുവതിയെ അക്രമിക്കുന്നതിലേക്ക് എത്തിച്ചത്. യുവതി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിചികില്‍സയില്‍ തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News