ഒച്ചുകൾ കാരണം നഗരം ക്വാറന്റൈനിൽ ആയാൽ എങ്ങനെയിരിക്കും ?

ഭീമന്മാരും രോ​ഗം പരത്തുന്നവയുമായ ഒച്ചുകൾ കാരണം ഫ്ലോറിഡയിലെ ഒരു ന​ഗരം ക്വാറന്റൈനിൽ . ആഫ്രിക്കയിൽ നിന്നുള്ള ഈ ഇനം ഒച്ചുകളെ കണ്ടെത്തിയതിനെ തുടർന്ന് അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇപ്പോൾ . ഇവ രോ​ഗം പരത്തും എന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് ന​ഗരം ക്വാറന്റൈനിൽ പ്രവേശിച്ചു.

പാസ്‌കോ കൗണ്ടിയിലെ ന്യൂ പോർട്ട് റിച്ചി പ്രദേശത്താണ് ഈ ഭീമൻ ആഫ്രിക്കൻ ഒച്ചുകൾ ഉണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. ഫ്ലോറിഡ ഡിപ്പാർട്ട്‌മെന്റ് ഓഫ് അഗ്രികൾച്ചർ ആൻഡ് കൺസ്യൂമർ സർവീസസ് ജൂൺ 23 -ന് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത് .
ക്വാറന്റൈൻ എന്ന് പറഞ്ഞെങ്കിലും ഇത് കൊവിഡ് സമയത്തുണ്ടായിരുന്നതു പോലെയുള്ള ക്വാറന്റൈൻ അല്ല.

പകരം, ചെടി, മണ്ണ്, കമ്പോസ്റ്റ് തുടങ്ങിയവയുമായി സമ്പർക്കം പുലർത്തരുത്, അവ നീക്കരുത് എന്നീ നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്. മാത്രമല്ല ഇവയെ ന​ഗ്നമായ കൈകൾ കൊണ്ട് കൈകാര്യം ചെയ്യരുത് എന്നും സുരക്ഷിതമായിരിക്കണം എന്നും അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇവ മനുഷ്യർക്ക് മാത്രമല്ല അപകടം വരുത്തുന്നത്. ഇവയ്ക്ക് ചെടികളോടും കോൺക്രീറ്റിനോടും കൂടി ഇഷ്ടമുണ്ട്. അതിനാൽ തന്നെ അവയേയും ഇത് ബാധിക്കും എന്നാണ് അധികൃതർ പറയുന്നത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News