വലയെറിഞ്ഞപ്പോൾ കിട്ടിയത് നീല ലോബ്‌സ്റ്റർ; അമ്പരന്ന് മൽസ്യ തൊഴിലാളി

ലോബ്സ്റ്ററെ കണ്ടിട്ടുണ്ടോ ? പേര് കേട്ട് ഞെട്ടണ്ട .ഒരു പ്രത്യേകയിനം മൽസ്യം ആണത് .കാണുന്നത് അപൂർവങ്ങളിൽ അപൂർവമായി മാത്രം .കറുപ്പ് , ബ്രൗൺ എന്നിങ്ങനെ പല നിറത്തിലുള്ള ലോബ്‌സ്റ്ററുകളുണ്ട്. നീല നിറത്തിലുള്ള ലോബ്സ്റ്റർ അതിലും അപൂർവമാണ് .അത്തരത്തിൽ 20 ലക്ഷത്തിൽ ഒന്ന് മാത്രം ലോകത്തുള്ള ഈ അപൂർവയിനം ലോബ്‌സ്റ്ററിനെ കണ്ടതിലുള്ള അമ്പരപ്പിലാണ് പോർട്ട്‌ലാൻഡിലെ ഒരു മത്സ്യത്തൊഴിലാളി.

വടക്കൻ അറ്റ്‌ലാൻഡിക്കിൽ സാധാരണ ഗതിയിൽ കണ്ടുവരുന്നത് പച്ചയും ബ്രൗണും കലർന്ന ലോബ്‌സ്റ്ററാണ്. ഇവ വേവിക്കുന്നതോടെ പിങ്ക് കലർന്ന ചുവന്ന നിറത്തിൽ കാണും. മറ്റ് കൊഞ്ചുകൾ ഉത്പാദിപ്പിക്കുന്നതിനേക്കാൾ കൂടുതൽ ഒരു പ്രത്യേക പ്രൊട്ടീൻ ഉത്പാദിപ്പിക്കുന്നതുകൊണ്ടാണ് ലോബ്‌സ്റ്ററിന്റെ തോടിന്റെ നിറം നീല നിറമായത്.

2011 ലാണ് ക്രിസ്റ്റൽ ലോബ്‌സ്റ്റർ എന്നറിയപ്പെടുന്ന നീല ലോബ്‌സ്റ്ററിനെ അവസാനമായി കാണുന്നത്. അന്ന് ഡോർസെറ്റിലെ രണ്ട് മത്സ്യത്തൊഴിലാളികൾക്കാണ് ഈ ഭാഗ്യം ലഭിച്ചത്.

അടിച്ചു മോനെ ഫിഫ്റ്റി ഫിഫ്‌റ്റിയുടെ ” ഒരു കോടി “

കേരള ലോട്ടറിയുടെ ഫിഫ്റ്റി-ഫിഫ്റ്റി ടിക്കറ്റ് എടുത്ത ദിവാകരന് ഇത്തവണ അടിച്ചത് ഒന്നാംസമ്മാനമായ ഒരുകോടി രൂപ. കഴിഞ്ഞ രണ്ടു തവണകളിലായി ടിക്കറ്റ് എടുത്തപ്പോഴും ദിവാകരന് പ്രൈസ് ലഭിച്ചിരുന്നു . രണ്ടാഴ്ച മുമ്പെടുത്ത രണ്ട്‌ ലോട്ടറിടിക്കറ്റുകൾക്ക് 5000 രൂപ വീതം സമ്മാനം, ഇതിൽനിന്ന് പണം ചെലവഴിച്ചെടുത്ത 10 ടിക്കറ്റുകളിലൊന്നിൽ 1000 രൂപ. പിന്നീട് എടുത്ത ടിക്കറ്റിനാണ് ഒരു കോടി രൂപ സമ്മാനത്തുക അടിച്ചത് .

നിർമാണത്തൊഴിലാളിയായ കിഴക്കെകുനിയിൽ ദിവാകരൻ വെള്ളികുളങ്ങര സ്വദേശിയാണ് . എല്ലാദിവസവും രാവിലെ സുഹൃത്തുക്കൾക്കൊപ്പം വടകര നാമംകുളത്തിൽ നീന്താൻപോകുന്ന ശീലമുണ്ട് ദിവാകരന്. ആ സമയത്താണ് ലോട്ടറിവിൽപ്പനക്കാരനെ കണ്ടതും ടിക്കറ്റെടുക്കാൻ തോന്നിയതും.

പോക്കറ്റിൽ തപ്പിയപ്പോൾ പണമില്ലാത്തതിനാൽ സുഹൃത്തിനോട് 50 രൂപ കടംവാങ്ങിയാണ് ടിക്കറ്റെടുത്തത്.
വൈകീട്ടുതന്നെ ഫലംവന്നെങ്കിലും ഒന്നാംസമ്മാനം അടിച്ചവിവരം അറിഞ്ഞിരുന്നില്ല. പിറ്റേന്ന് പത്രം നോക്കിയപ്പോഴാണ് തന്റെ ടിക്കറ്റിനാണ് സമ്മാനമെന്ന് മനസ്സിലായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News