John Brittas MP: മികച്ച പാര്‍ലമെന്റേറിയനുള്ള കേരള സെന്റര്‍ അവാര്‍ഡ് ഡോ: ജോണ്‍ ബ്രിട്ടാസ് എം പിക്ക്

പുതിയ രാജ്യസഭാ മെമ്പര്‍മാരില്‍ മികച്ച ഇടപെടലുകളിലൂടെ ശ്രദ്ധേയനായ ഡോ. ജോണ്‍ ബ്രിട്ടാസിനു കേരള സെന്റര്‍ ന്യൂയോര്‍ക് അവാര്‍ഡ് നല്‍കി ആദരിക്കുന്നു.

ഒര്‍ലാന്റോയില്‍ ഫൊക്കാന കണ്‍വെന്‍ഷനില്‍ പങ്കെടുത്ത ശേഷം ന്യു യോര്‍ക്കിലെത്തുന്ന ബഹു .എം പിക്കു കേരളം സെന്ററില്‍ നല്‍കുന്ന സ്വീകരണത്തില്‍ അവാര്‍ഡ് നല്‍കും.

ജൂലൈ 10 നു വൈകിട്ട് 6 നു കേരള സെന്റര്‍ പ്രസിഡെന്റ് അലക്സ് എസ്തപ്പാന്‍ കാവുംപുറത്തു അദ്ധ്യക്ഷനായ ചടങ്ങില്‍ വിവിധ സാമൂഹ്യ സാംസ്‌കാരിക പ്രമുഖര്‍ പങ്കെടുക്കുന്നു. അവാര്‍ഡ് സ്വീകരിച്ചു ‘ഇന്ത്യന്‍ രാഷ്ട്രീയവും മാറുന്ന മാധ്യമങ്ങളും ‘എന്ന വിഷയത്തെ കുറിച്ച് ജോണ്‍ ബ്രിട്ടാസ് സംസാരിക്കും. തുടര്‍ന്ന് ചര്‍ച്ചയും നടക്കും.

ഇന്ത്യന്‍ അച്ചടി മാധ്യമങ്ങളില്‍ ആഗോളീകരണത്തിന്റെ സ്വാധിനം എന്ന വിഷയത്തിനു ഡല്‍ഹിയിലെ ജവഹര്‍ലാല്‍ യൂണിവേഴ്‌സിറ്റിയില്‍ (ജെഎന്‍ യു) നിന്ന് അടുത്തയിടക്കാണ് ജോണ്‍ ബ്രിട്ടാസ് എം പിക്ക് ഡോക്ടറേറ്റ് ലഭിച്ചത്.

മലയാളം കമ്മ്യൂണിക്കേഷന്‍ ലിമിറ്റഡ് എംഡി കൂടിയായ ജോണ്‍ ബ്രിട്ടാസ് മികച്ച ഒരു വാഗ്മി കൂടിയാണ് .ചടങ്ങില്‍ അമേരിക്കയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കു പുറമെ സംഘടനകിളിലെ പ്രമുഖര്‍ പങ്കെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel