രാഹുല്‍ ഗാന്ധി എം പി ഓഫീസിലെ പ്രതിഷേധം; എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

രാഹുല്‍ ഗാന്ധിയുടെ വയനാട് എംപി ഒഫീസില്‍ പ്രതിഷേധിച്ച കേസിലെ പ്രതികളായ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം. വയനാട് സെഷന്‍സ് കോടതിയും കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുമാണ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം നല്‍കിയത്.

എംപി ഒഫീസ് ആക്രമണം, പൊലീസുകാര്‍ക്കെതിരായ ആക്രമണം തുടങ്ങി രണ്ട് കേസുകളിലായാണ് ജാമ്യം നേടിയത്. ജൂണ്‍ 24, 25 തീയതികളിലായി അറസ്റ്റിലായ 29 എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് ജാമ്യം നേടിയത്. കല്‍പ്പറ്റ പൊലീസ് ആണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here