Blast: മട്ടന്നൂരിൽ സ്ഫോടനം: ഒരാൾ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

കണ്ണൂർ(kannur) മട്ടന്നൂരിൽ സ്‌ഫോടക(blast) വസ്തു പൊട്ടിത്തെറിച്ച് അസം സ്വദേശി മരിച്ചു. മട്ടന്നൂർ പത്തൊൻപതാം മെെലിലെ വീട്ടിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം. ആക്രി സാധനങ്ങൾ സൂക്ഷിച്ചിരുന്ന മുറിയിലാണ് സ്ഫോടനം ഉണ്ടായതെന്നാണ് വിവരം. അസം ​സ്വദേശി ഫസൽ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷുഹൈദുൽ എന്നയാളെ പരുക്കുക​ളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരുക്കേറ്റതും ഇതര സംസ്ഥാന തൊഴിലാളിക്കാണെന്നാണ് സൂചന. ഇവർ താമസിച്ച വീട്ടിൽ ആക്രിസാധനങ്ങളും സൂക്ഷിച്ചിരുന്നു. സംഭവ സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel