PT Usha: പി ടി ഉഷ രാജ്യസഭയിലേക്ക്

മലയാളി ഒളിമ്പ്യൻ പി.ടി ഉഷയേയും സംഗീത സംവിധായകൻ ഇളയരാജയേയും രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത് കേന്ദ്രസർക്കാർ. പ്രധാനമന്ത്രി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

എല്ലാ ഇന്ത്യക്കാർക്കും അഭിമാനമാണെന്ന് പി.ടി ഉഷയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.  രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട പി.ടി ഉഷയെ അഭിനന്ദിക്കുകയാണെന്നും മോദി ട്വിറ്ററിൽ കുറിച്ചു. തലമുറകളെ ആവേശത്തിലാഴ്ത്തിയ സംഗീത സംവിധായകനാണ് ഇളയരാജയെന്ന് മോദി ട്വിറ്ററിൽ കുറിച്ചു.

സാധാരണ ചുറ്റുപാടിൽ നിന്നും ഉയർന്നുവന്ന സംഗീത സംവിധായകനാണ് ഇളയരാജയെന്നും അദ്ദേഹം രാജ്യസഭ അംഗമായി തെരഞ്ഞെടുക്കപ്പെടുന്നതിൽ സന്തോഷമുണ്ടെന്നും മോദി പറഞ്ഞു. പിടി ഉഷ, ഇളയരാജ എന്നിവരെ കൂടാതെ വീരേന്ദ്ര ഹെഗ്ഡേ, വിജയേന്ദ്ര പ്രസാദ് ഗുരു എന്നിവരെയും രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തിട്ടുണ്ട്.

Bhagwant Mann: വിവാഹിതനാകാനൊരുങ്ങി പഞ്ചാബ് മുഖ്യമന്ത്രി

പഞ്ചാബ്(punjab) മുഖ്യമന്ത്രി ഭഗവന്ത് മന്‍(bhagwant mann) വിവാഹിതനാകുന്നു. ഡോ. ഗുര്‍പ്രീത് കൗര്‍ ആണ് വധു. നാളെ മന്നിന്റെ വസതിയില്‍ വെച്ചാണ് വിവാഹം നടക്കുന്നത്. ആറ് വര്‍ഷം മുമ്പാണ് ആദ്യ ഭാര്യയില്‍ നിന്ന് മന്‍ വിവാഹബന്ധം വേര്‍പെടുത്തിയത്. ഭഗവത് മന്നിന് ഏറെ നാളായി പരിചയമുള്ള ഗുര്‍പ്രീത് കൗര്‍ പഞ്ചാബിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ളയാളാണ്.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ആംആദ്മിപാർട്ടി നേതാവ് രാഘവ് ഛദ്ദയ്ക്കാണ് വിവാഹത്തിന്റെ ഒരുക്കങ്ങളുടെ ചുമതല. ചണ്ഡീഗഢിലെ വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുന്നത്.

2022-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എഎപി നേടിയ വിജയത്തിലൂടെയായിരുന്നു ഭഗവത് മന്‍ സര്‍ക്കാര്‍ പഞ്ചാബില്‍ അധികാരത്തിലെത്തിയത്. 117 അംഗ നിയമസഭയില്‍ 92 സീറ്റുകളും എഎപി സ്വന്തമാക്കിയിരുന്നു. ജനുവരിയിലായിരുന്നു സത്യപ്രതിജ്ഞ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here