Nurse: നഴ്‌സുമാർക്ക് സന്തോഷവാർത്ത; ബൽജിയത്തിലേക്ക്‌ കൂടുതൽപ്പേരെ റിക്രൂട്ട്‌ ചെയ്യുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി

സംസ്ഥാന സർക്കാർവഴി ബൽജിയത്തിലേക്ക്‌ കൂടുതൽ നഴ്‌സുമാരെ(nurses) റിക്രൂട്ട്‌ ചെയ്യുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി(v sivankutty) അറിയിച്ചു. ഇതിന്റെ ഭാഗമായി നഴ്‌സുമാർക്ക്‌ ഡച്ച്‌ ഭാഷയിൽ ആറുമാസ പരിശീലനം നൽകും. ആദ്യ ബാച്ച്‌ ഓഗസ്‌റ്റിൽ ആരംഭിക്കുമെന്നും മന്ത്രി(minister) വ്യക്തമാക്കി.

ബൽജിയം പ്രതിനിധികളുമായുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒഡിഇപിസി ചെയർമാൻ കെ പി അനിൽകുമാർ, എംഡി കെ എ അനൂപ്‌ എന്നിവരും പങ്കെടുത്തു. റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി നഴ്‌സുമാർക്ക് 6 മാസത്തേക്ക് ഡച്ച് ഭാഷയിൽ പരിശീലനം നൽകുമെന്നും ആദ്യ ബാച്ച് 2022 ഓഗസ്റ്റിൽ ആരംഭിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ്

സർക്കാർ ഏജൻസിയായ ഒഡിഇപിസി വഴി ബെൽജിയത്തിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനായി ബെൽജിയത്തിൽ നിന്നുള്ള പ്രതിനിധികൾ ഇന്ന് ഓഫീസിൽ എത്തി കണ്ടു.
Koen Balcaen, Director UZLeuven hospital, Prakash Goossens, Project Manager and India Liason for Health Care recruitment Flanders, Toon Quaghebeur, Director Health Education University College Leuven Limburg UCLL , Kurt Surmont, Director ZOL, Hospital Genk , Els Anna S Verlinden എന്നിവരാണ് മൂന്ന് ആശുപത്രികളുടെയും ഒരു നഴ്‌സിംഗ് കോളേജിന്റെയും ഒരു കൺസോർഷ്യത്തെ പ്രതിനിധീകരിച്ചുകൊണ്ട് സന്ദർശിച്ചത്.

സംസ്ഥാന സർക്കാർ വഴി ബെൽജിയത്തിലേക്ക് കൂടുതൽ നഴ്സുമാരെ റിക്രൂട്ട് ചെയ്യും . ഒഡിഇപിസി ചെയർമാൻ അഡ്വക്കേറ്റ് കെ.പി. അനിൽകുമാർ, മാനേജിംഗ് ഡയറക്ടർ, അനൂപ് കെ എ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഈ റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി നഴ്‌സുമാർക്ക് 6 മാസത്തേക്ക് ഡച്ച് ഭാഷയിൽ പരിശീലനം നൽകും. ആദ്യ ബാച്ച് 2022 ഓഗസ്റ്റിൽ ആരംഭിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News