Delhi: ഇനി എംഎൽഎമാരുടെ പ്രതിമാസ വരുമാനം 90,000 രൂപയാകും; പ്രതിഫലം വർധിപ്പിക്കാൻ ബില്ലുകൾ പാസാക്കി ദില്ലി നിയമസഭ

നിയമസഭ അംഗങ്ങളുടെ പ്രതിഫലവും ആനുകൂല്യങ്ങളും വർധിപ്പിക്കാൻ ബില്ലുകൾ(bill) പാസാക്കി ദില്ലി(delhi) നിയമസഭ. എംഎൽഎ(mla)മാരുടെയും മന്ത്രിമാരുടെയും ശമ്പളത്തിൽ 66.67 ശതമാനം വർധന ലക്ഷ്യമിടുന്നതാണ് ബില്ലുകൾ.

ശമ്പളം വർധിപ്പിക്കാൻ അഞ്ച് വ്യത്യസ്ത ബില്ലുകളായിരുന്നു സഭയിൽ അവതരിപ്പിച്ചത്. ബില്ലുകൾ സഭ പാസാക്കിയതോടെ ഇനി രാഷ്‌ട്രപതിയുടെ അംഗീകാരമാണ് വേണ്ടത്. മന്ത്രിമാർ, എംഎൽഎമാർ, ചീഫ് വിപ്പ്, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, നിയമസഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരുടെ ശമ്പളം ബില്ലുകൾ പാസായതോടെ 66% വർധിക്കും. Dനിലവിൽ 54,000 രൂപയാണ് ദില്ലിയിലെ എംഎൽഎമാരുടെ ശമ്പളം.

പുതിയ ശമ്പളം പ്രാബല്യത്തിൽ വരുന്നതോടെ ഇത് 90,000 രൂപയാകും. മുഖ്യമന്ത്രിയുടെയും മന്ത്രിമാർ, സ്പീക്കർ, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് തുടങ്ങിയവരുടെ ശമ്പളവും അലവൻസുകളും 72,000 ത്തിൽ നിന്ന് 1,70,000 വരെ വർദ്ധിക്കും.2015-ൽ ശമ്പളവും അലവൻസുകളും വർധിപ്പിക്കുന്നതിനുള്ള ബിൽ നിയമസഭ പാസാക്കിയെങ്കിലും മാറ്റങ്ങൾ ശുപാർശ ചെയ്ത് കേന്ദ്രം നിരസിക്കുക ആയിരുന്നു.

എംഎൽഎമാരുടെ ശമ്പളവും അലവൻസും നിലവിലെ സാഹചര്യത്തിൽ വർധിപ്പിക്കുന്നത് നല്ലതാണെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ശമ്പളം നല്ല രീതിയിൽ നൽകുന്നതിനാൽ എംഎൽഎമാർക്ക് തങ്ങളുടെ ചുമതലകൾ ഫലപ്രദമായി നിർവഹിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.പ്രതിപക്ഷ നേതാവും ബിജെപി എംഎൽഎയുമായ രാംവീർ സിംഗ് ബിധുരി ഉൾപ്പെടെയുള്ളവരുടെ പിന്തുണയോടെയാണ് ശമ്പള വർധനയ്‌ക്ക് അംഗീകാരം ലഭിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News