ADVERTISEMENT
തോമസ് കപ്പ് ബാഡ്മിന്‍റണ്‍ ജേതാക്കള്‍ക്ക് പാരിതോഷികം
2022 മെയില്‍ ഇന്‍ഡോനേഷ്യയിലെ ബാങ്കോക്കില്‍ നടന്ന തോമസ് കപ്പ് ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം നേടുന്നതില്‍ സുപ്രധാന പങ്കുവഹിച്ച മലയാളികളായ എച്ച്.എസ്. പ്രണോയ്, എം.ആര്‍. അര്‍ജുന്‍ എന്നീ കായിക താരങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപവീതം പാരിതോഷികം നല്‍കും. മാനേജരും പരിശീലകനുമായ മുന്‍ അന്താരാഷ്ട്ര താരം യു. വിമല്‍ കുമാറിന് മൂന്ന് ലക്ഷം രൂപയും അനുവദിക്കും.
ശമ്പള പരിഷ്ക്കരണം
കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ബോര്‍ഡ് ജീവനക്കാര്‍ക്ക് 11-ാം ശമ്പള പരിഷ്ക്കരണ ആനുകൂല്യങ്ങള്‍ 01.04.2020 പ്രാബല്യത്തില്‍ അനുവദിക്കും.
താല്‍ക്കാലിക
തസ്തിക
നോര്‍കാ റൂട്ട്സില്‍ താല്‍ക്കാലിക ക്രമീകരണത്തില്‍ 55 തസ്തികകള്‍ക്ക് അംഗീകാരം നല്‍കി.
നിയമനം
കേരള ഷിപ്പിംഗ് ആന്‍റ് ഇന്‍ലാന്‍റ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്‍റെ മാനേജിംഗ് ഡയറക്ടര്‍ തസ്തികയില്‍ റിട്ടയര്‍ഡ് ഐ.എ.എസ്. ഉദ്യോഗസ്ഥ ആര്‍. ഗിരിജയെ മൂന്നുവര്‍ഷത്തേയ്ക്ക് പുനര്‍നിയമന വ്യവസ്ഥയില്‍ നിയമിച്ചു.
സാധൂകരിച്ചു
സംസ്ഥാനത്തെ തെരഞ്ഞെടുത്ത സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ താല്‍ക്കാലികമായി ബാച്ചുകള്‍ അനുവദിച്ച നടപടി സാധൂകരിച്ചു. 18 സയന്‍സ് ബാച്ചുകളും 49 ഹ്യുമാനിറ്റി ബാച്ചുകളും 8 കൊമേഴ്സ് ബാച്ചുകളുമായിരുന്നു അനുവദിച്ചത്. 2 സയന്‍സ് ബാച്ചുകളും ഓരോ ഹ്യുമാനിറ്റീസ്, കൊമേഴ്സ് ബാച്ചും ഷിഫ്റ്റ് ചെയ്ത നടപടിയും സാധൂകരിച്ചു.
നിയമനങ്ങള്‍ പി.എസ്.സി.ക്ക്
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ എന്‍ട്രി കേഡറിലെ നിയമനങ്ങള്‍ കേരള പബ്ലിക്ക് സര്‍വ്വീസ് കമ്മിഷന്‍ വഴി നടത്തും. ഇതിന് കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിനെ കേരള പബ്ലിക് സര്‍വ്വീസ് കമ്മിഷന്‍ ആക്ടില്‍ ഉള്‍പ്പെടുത്തുന്നതിനാവശ്യമായ നിയമ നിര്‍മ്മാണം നടത്തുന്നതിനുള്ള കരട് ബില്ലിന് അംഗീകാരം നല്‍കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.