Rahulgandhi: രാഹുല്‍ഗാന്ധിയുടെ ഓഫീസിലെ അക്രമം; മര്‍ദ്ദനമേറ്റെന്ന വ്യാജപ്രചരണം നടത്തിയ ആള്‍ ഓഫീസ് സ്റ്റാഫ് അല്ല

രാഹുല്‍ ഗാന്ധി എംപി ഓഫീസില്‍ ക്രൂര മര്‍ദ്ദനം നേരിട്ടെന്ന് വ്യാജ പ്രചാരണം നടത്തിയ ആള്‍ ഓഫീസ് സ്റ്റാഫ് അല്ലെന്ന് തെളിഞ്ഞു. അഗസ്റ്റിന്‍ പുല്‍പ്പള്ളി സര്‍ക്കാര്‍ സര്‍വീസിലെ താല്‍ക്കാലിക ജീവനക്കാരനാണ്.
എംപിമാരുടെ ഫണ്ട് കൈകാര്യം ചെയ്യുന്ന ഫെസിലിറ്റേഷന്‍ സെന്ററിലെ ഡാറ്റ എന്‍ട്രി ഓപ്പറേറ്ററാണ് ഇയാള്‍.

ക്രൂര മര്‍ദ്ദനമേറ്റ് അവശനിലയയിലായി കിടക്കുന്നത് ആസൂത്രണം ചെയ്യുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസില്‍ പ്രതിഷേധമുണ്ടായപ്പോള്‍ അഗസ്റ്റിനാണ് ഓഫീസ് ജീവനക്കാരന്‍ എന്ന പേരില്‍ പരാതി നല്‍കിയത്.

യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി കൂടിയായ ഇയാള്‍ സംഭവ ദിവസവും ഓഫീസില്‍ നിന്ന് മുങ്ങിയതായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News