Hajj: ഹജ്ജ് നിര്‍വ്വഹിക്കാന്‍ ഭിന്നശേഷിക്കാര്‍ക്കും അവസരം ഒരുക്കി ഹജ്ജ് ഉംറ മന്ത്രാലയം

ഹജ്ജ്, ഉംറ മന്ത്രാലയം തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഹജ്ജ് നിര്‍വഹിക്കാന്‍ അവസരം നല്‍കുന്നതിനായി ആരംഭിച്ച ദേശീയ സംരംഭത്തിന്റെ ഭാഗമായി ഈ വര്‍ഷത്തെ ഹജ്ജ് നിര്‍വഹിക്കാന്‍ വികലാംഗരായ 300 തീര്‍ത്ഥാടകര്‍ ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ടില്‍ എത്തി. രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളില്‍ നിന്നുമുള്ള ഓഡിയോ, വിഷ്വല്‍, മൊബിലിറ്റി വൈകല്യമുള്ളവര്‍ക്കും അനാഥര്‍ക്കും ആണ് ഈ സംഘത്തില്‍ അവസരം ലഭിച്ചിരിക്കുന്നത്.

വികലാംഗരെയും അനാഥരെയും എളുപ്പത്തിലും ആയാസരഹിതമായും ഹജ്ജ് നിര്‍വഹിക്കാന്‍ പ്രാപ്തരാക്കുകയാണ് ഈ അധികൃതര്‍ ലക്ഷ്യമിടുന്നത്. തീര്‍ത്ഥാടകരുടെ വരവ് ആരംഭിച്ചത് മുതല്‍ എല്ലാ കര്‍മ്മങ്ങളും പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ സഹായം നല്കാന്‍ അധികൃതര്‍ സൗകര്യങ്ങള്‍ ഉറപ്പ് വരുത്തിയിട്ടുണ്ട്.

മക്കയിലും പുണ്യസ്ഥലങ്ങളിലും മതിയായതും സുസജ്ജമായതുമായ പാര്‍പ്പിടം, പുണ്യസ്ഥലങ്ങള്‍ക്കുള്ളിലെ ഗതാഗതത്തിനായി അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി സജ്ജീകരിച്ച ആധുനിക കാറുകള്‍, ജംറകളില്‍ കല്ലെറിയുന്നതിനും പ്രത്യേക പാതകള്‍, തുടങ്ങിയ സംവിധാങ്ങള്‍ അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. വൈകല്യം കാരണമായി പരിഗണിക്കപ്പെടാതെ പോകുന്ന ഈ വിഭാഗങ്ങള്‍ക്ക് മന്ത്രാലയം നല്‍കുന്ന പ്രത്യേക പരിഗണന ഏറെ ശ്രദ്ധേയമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News