ഇന്ത്യാ-ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം; സഞ്ജു സാംസണ്‍ ഇന്ന് ടീമില്‍

ഇന്ത്യാ-ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. രാത്രി 10:30 ന് സതാംപ്ടണിലെ റോസ്‌ബോള്‍ സ്റ്റേഡിയത്തിലാണ് മത്സരം. കോവിഡ് മാറി നായകന്‍ രോഹിത് ശര്‍മ ടീമില്‍ തിരിച്ചെത്തിയ മത്സരം കൂടിയാവും ഇത്. ജോസ് ബട്‌ലര്‍ നായകസ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ മത്സരമാണ് ഇംഗ്ലണ്ടിന്റേത്. മലയാളി താരം സഞ്ജു സാംസണ് ഇന്ന് ടീമില്‍ ഇടമുണ്ടാകുമെന്നാണ് സൂചന. പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുള്ളത്.

രോഹിതിന്റെ സാന്നിധ്യം ഇന്ത്യന്‍ ടീമിന്റെ കരുത്തു വര്‍ധിപ്പിക്കുമെന്നതില്‍ സംശയമില്ല. ജോസ് ബട്‌ലര്‍ നയിക്കുന്ന ഇംഗ്ലണ്ട് ടീം ടി20യില്‍ അതീവ അപകടകാരികളാണ്. അത് കൊണ്ടു തന്നെ പരീക്ഷണങ്ങള്‍ക്ക് മുതിരാതെ ഏറ്റവും മികച്ച പ്ലേയിംഗ് ഇലവനെത്തന്നെ ഇന്ത്യ ഇന്ന് കളത്തിലിറക്കുമെന്ന കാര്യം ഉറപ്പ്. ഐപിഎല്ലില്‍ മോശം ഫോമിലായിരുന്നെങ്കിലും ഇന്ത്യന്‍ ജേഴ്‌സിയിലേക്കെത്തുമ്പോള്‍ രോഹിത് മികച്ച ഫോമിലേക്ക് വരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മുംബൈ ഇന്ത്യന്‍സില്‍ രോഹിതിന്റെ ഓപ്പണിംഗ് പങ്കാളിയായ ഇഷാന്‍ കിഷനാകും ഇന്ന് ഓപ്പണിംഗില്‍ മറുവശത്ത്.

മലയാളി താരം സഞ്ജു സാംസണ് ഇന്ന് ടീമില്‍ ഇടമുണ്ടാകുമെന്നാണ് സൂചന. അയര്‍ലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ 77 റണ്‍സെടുത്ത് തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ചിരുന്ന താരം, ഈ പരമ്പരക്ക് മുന്നോടിയായി നടന്ന ആദ്യ പരിശീലന മത്സരത്തിലും തിളങ്ങിയിരുന്നു. അയര്‍ലന്‍ഡിനെതിരെ തകര്‍ത്ത ദീപക് ഹൂഡയാകും നാലാം നമ്പരില്‍ കളിക്കുക. ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയുടെ വിശ്വസ്ത മധ്യനിര ബാറ്ററായി മാറിയ സൂര്യകുമാര്‍ യാദവാകും അഞ്ചാം നമ്പരില്‍ ഇറങ്ങുക. സീനിയര്‍ താരമായ ഭുവനേശ്വര്‍ കുമാറാകും ഇന്ന് ഇന്ത്യയുടെ ബോളിംഗ് നിരയെ നയിക്കുക.

മികച്ച ഫോമിലുള്ള ഹര്‍ഷല്‍ പട്ടേലും, ആവേശ് ഖാനും ഭുവിക്ക് കൂട്ടായി ഇന്ന് ഇന്ത്യന്‍ പേസ് നിരയില്‍ അണിനിരക്കും. യുസ്വേന്ദ്ര ചഹലാകും ഇന്നും ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. സോണി സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കാണ് മത്സരത്തിന്റെ ഇന്ത്യയിലെ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. സോണി സിക്‌സ്, സോണി ടെന്‍ 3, സോണി ലിവ് എന്നിവയില്‍ മത്സരം തത്സമയം കാണാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News