ക്യാപ്റ്റന്‍ കൂളിന് ഇന്ന് പിറന്നാള്‍ ദിനം

ഇന്ത്യന്‍ ക്രിക്കറ്റിലെ ക്യാപ്റ്റന്‍ കൂള്‍ ആയിരുന്ന എം എസ് ധോണിക്ക് ഇന്ന് 41ആം പിറന്നാള്‍. കുടുംബത്തോടൊപ്പം ലണ്ടനിലാണ് ധോണിയുടെ ഇത്തവണത്തെ പിറന്നാള്‍ ആഘോഷം. വിംബിള്‍ഡണില്‍ റാഫേല്‍ നദാലിന്റെയും സാനിയ മിര്‍സയുടെയും സെമി മത്സരങ്ങള്‍ കാണാന്‍ ലണ്ടനിലെത്തിയ എം.എസ്.ഡിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. 41 ആം പിറന്നാള്‍ നിറവിലുള്ള ക്യാപ്റ്റന്‍ കൂളിന് ആശംസാ പ്രവാഹമാണ്.

1981 ജൂലൈ ഏഴിന് ഝാര്‍ഖണ്ഡിലാണ് ധോണിയുടെ ജനനം. തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ എം.എസ്.ഡി ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളുടെ ആദരണീയ താരമായി മാറിയെന്നത് ചരിത്രം.റാഞ്ചിയില്‍ നിന്നുള്ള സാധാരണക്കാരനായ ഒരു പയ്യന്‍ ലോകത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റനും വിക്കറ്റ് കീപ്പറും ആയി സ്വയം വികസിക്കുകയായിരുന്നു. സമ്മര്‍ദ്ദങ്ങളില്‍ അടിമപ്പെടാത്ത ധോനിയുടെ ശാന്തമായ മനോഭാവമാണ് അദ്ദേഹത്തെ ഇന്ത്യയുടെ യുവത്വത്തിന്റെ ഐക്കണാക്കിയത്.’ക്യാപ്റ്റന്‍ കൂള്‍’ എന്ന് വിശേഷണമുള്ള ധോണിയുടെ കരിയര്‍ സംഭവബഹുലമാണ്. 2004-ല്‍ അരങ്ങേറ്റം കുറിച്ച ധോണി 350 ഏകദിനങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. ശ്രീലങ്കയ്ക്കെതിരായ 183 റണ്‍സാണ് ധോണിയുടെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍.2007-ലെ ടി20 ലോകകപ്പ്, 2011-ലെ ഏകദിന ലോകകപ്പ്, 2013-ലെ ചാമ്പ്യന്‍സ് ട്രോഫി എന്നിവ ധോനിയുടെ നായകത്വത്തിന്‍ കീഴില്‍ ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് പ്രധാന ഐസിസി ടൂര്‍ണമെന്റുകളിലും വിജയിക്കുന്നതില്‍ തന്റെ ടീമിനെ വിജയകരമായി നയിച്ച ലോകത്തിലെ ഏക ക്യാപ്റ്റന്‍ കൂടിയാണ് എം.എസ്.ഡി. ഹെലികോപ്റ്റര്‍ ഷോട്ടിലൂടെ സിക്സര്‍പായിച്ച് ബോളര്‍മാരുടെ മനോവീര്യം കെടുത്തുന്ന ധോനിയുടെ ക്രീസിലെ ഓര്‍മ ചിത്രം ആരാധകരെ എന്നും ആവേശം കൊള്ളിക്കുന്നതാണ്.

90 ടെസ്റ്റുകളില്‍ കളിച്ച ധോണി 38.09 ശരാശരിയില്‍ 4,876 റണ്‍സ് നേടിയിട്ടുണ്ട്. 98 ടി20യില്‍ 126.13 സ്ട്രൈക്ക് റേറ്റില്‍ 1617 റണ്‍സും താരം നേടി. 2019 ലോകകപ്പിലെ ഇന്ത്യയുടെ സെമി ഫൈനല്‍ പുറത്താകലിലെ മത്സരത്തിലാണ് നീല ജേഴ്സിയില്‍ ധോണി അവസാനമായി കളിച്ചത്. 2020-ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ക്യാപ്റ്റന്‍ കൂള്‍ വിരമിക്കുന്നത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി കളിച്ചിരുന്ന എംഎസ് ധോണി ഈ വര്‍ഷമാദ്യമാണ് അതിവേഗക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും ക്യാപ്റ്റന്‍ കൂള്‍ എം എസ് ഡി ക്ക് പിറന്നാള്‍ ആശംസകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News