സ്ത്രീകളെ.. സധൈര്യം മുന്നോട്ട്; അമൃതയുടെ ആലാപനത്തിൽ ‘തിരതാളം’

‘തിരതാളം’(Thirathalam) മ്യൂസിക് ആൽബം ശ്രദ്ധനേടുന്നു. സ്ത്രീകള്‍ക്കുള്ള പ്രചോദനമായി ഒരുങ്ങിയ ആൽബമാണ് തിരതാളം. സ്ത്രീക്ക് സമൂഹത്തിൽ നിന്നും നേരിടേണ്ടി വരുന്ന ചോദ്യങ്ങളും അനുഭവിക്കേണ്ടി വരുന്ന വീർപ്പുമുട്ടലുകളും ആൽബത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
​ഗായിക അമൃത സുരേഷ് ആണ് സാം മാത്യു എ.ഡി എഴുതിയ വരികൾക്ക് ശബ്ദം നൽകിയിരിക്കുന്നത് ​.

ജുബിൻ തോമസ് ആണ് ഗാനരംഗങ്ങളുടെ സംവിധാനം നിർവഹിച്ചത്. എസ്.ജയൻദാസ് ചിത്രീകരണവും അരുൺ ദാസ് എഡിറ്റിങ്ങും നിർവഹിച്ചു. ശ്രീജിത് ശിവാനന്ദൻ ആണ് നൃത്തസംവിധായകൻ. കരുത്തിന്റെ, ശക്തിയുടെ പ്രതീകമായ സ്ത്രീകള്‍ക്കു വേണ്ടിയാണ് ഈ സംഗീത വീഡിയോ അണിയറപ്രവർത്തകർ സമർപ്പിച്ചിരിക്കുന്നത്.

സാംസണ്‍ സില്‍വയാണ് പാട്ടിന് ഈണമൊരുക്കിയത്. വിവേക് തോമസ് പാട്ടിന്റെ മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചു. ആൽബം ഇതിനോടകം നിരവധി പേരാണ് കണ്ടു കഴിഞ്ഞത്. വിവിധ ഭാ​ഗങ്ങളിൽ നിന്നും മികച്ച പ്രതികരണവും ആൽബത്തിന് ലഭിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here