സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെടുന്ന പ്രമേയം യുഎസ് പ്രതിനിധിസഭയില്‍

ഭീമ കൊറേ​ഗാവ് കേസില്‍ കസ്റ്റഡിയിലിരിക്കെ ഇന്ത്യന്‍ ജയിലില്‍ മരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകനും ജെസ്യൂട്ട് സഭാ വൈദികനുമായ സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെടുന്ന പ്രമേയം യുഎസ് പ്രതിനിധിസഭയില്‍ അവതരിപ്പിച്ചു.

കാലിഫോര്‍ണിയയില്‍ നിന്നുള്ള ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവും സഭാം​ഗവുമായ ജുവാന്‍ വര്‍​ഗസ് ആണ് പ്രമേയം അവതരിപ്പിച്ചത്. ആന്ദ്രെ കാര്‍സണ്‍, ജെയിംസ് മക്​ഗെവേണ്‍ എന്നിവര്‍ പിന്തുണച്ചു.

ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്കും സംരക്ഷകര്‍ക്കുമെതിരെ നടക്കുന്ന പീഡനങ്ങളും ‍ഫാ. സ്റ്റാന്‍ സ്വാമിയുടെ കസ്റ്റഡി മരണവും എന്ന വിഷയത്തില്‍ ചൊവ്വാഴ്‌ച നടന്ന വെബിനാറിലും വര്‍​ഗസ് പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here