ഹമ്മേ ….ഇത് വല്ലാത്തൊരു ‘കൊലച്ചതി’

ശ്രദ്ധനേടി ഹ്രസ്വ ചിത്രം. കൊലച്ചതി എന്ന ഹ്രസ്വ ചിത്രമാണ് പ്രേക്ഷക ശ്രദ്ധ നേടിയത് .എട്ട് മിനിറ്റും 40 സെക്കന്റും ദൈർഘ്യമുള്ള ചിത്രം കഴിഞ്ഞ മാസമായിരുന്നു പ്രേക്ഷകർക്ക് മുന്നിലെത്തിയത്. അനസ് റഷാദ് ആണ് ചിത്രത്തിന്റെ സംവിധായകൻ .

ക്രിയേറ്റീവ് ഡയറക്ടർ, ചലച്ചിത്ര നിർമ്മാതാവ്, ഗ്രാഫിക് ഡിസൈനർ എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശിയാണ് അനസ് റഷാദ്. മതസഹിഷ്ണുതയെ കുറിച്ചും അസഹിഷ്ണുതയെ കുറിച്ചും അതിനോടുള്ള ചില വിമത സമീപനങ്ങളെ കുറിച്ചും പറയുന്ന ചിത്രമാണ് കൊലച്ചതി. മികച്ച പ്രതികരണമാണ് ഇപ്പോൾ ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഷിഫാരത്ത് കഥയെഴുതിയ ചിത്രം നിർമിച്ചിരിക്കുന്നത് ബിജോൺ കെ വിനോദാണ്. ഡോപ്പ്: കിരൺ ഉണ്ണികൃഷ്ണൻ, എഡിറ്റർ: നിരഞ്ജൻ ബെന്നി അമൃത, ശബ്ദം: അശോക് പോണപ്പൻ, സംഗീതം: ശേഖർ സുധീർ, വർണ്ണം: ജോയ്നർ തോമസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News