Bhagwant Mann : ഭഗവന്ത് മൻ ഇന്ന് വിവാഹിതനാകുന്നു

പഞ്ചാബ് മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ ഭഗവന്ത് മൻ ഇന്ന് വിവാഹിതനാകുന്നു. ചണ്ഡിഗഢിലെ വസതിയിൽ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം. പഞ്ചാബ് സ്വദേശിയായ ഡോ. ഗുർപ്രീത് കൗറാണ് ആണ് വധു.ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാകും ചടങ്ങിൽ പങ്കെടുക്കുക.

പദവിയിലിരിക്കെ വിവാഹിതനാകുന്ന നാലാമത്തെ മുഖ്യമന്ത്രിയാണ് ഭഗവന്ത് സിംഗ് മൻ.പഞ്ചാബ് സ്വദേശിയായ ഡോ. ഗുർപ്രീത് കൗർ ആണ് വധു.മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടക്കുന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുക്കുക. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഉൾപ്പെടെയുള്ള പ്രമുഖർ വിവാഹത്തിൽ പങ്കെടുക്കും.

48കാരനായ ഭഗവന്ത് മനിന്റെ രണ്ടാം വിവാഹമാണിത്. 6 വർഷങ്ങൾക്ക് മുമ്പാണ് ആദ്യ ഭാര്യ ഇന്ദർപ്രീത് കൗറുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തിയത്. ഈ ബന്ധത്തിൽ രണ്ട് മക്കളാണുള്ളത്.ആദ്യ ഭാര്യയും മക്കളും ഇപ്പോൾ അമേരിക്കയിലാണ് താമസം.

ഭഗവന്ത് മൻ പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ചടങ്ങിൽ പങ്കെടുക്കാനായി ഇരുവരും അമേരിക്കയിൽ നിന്നും എത്തിയിരുന്നു.രാഷ്ട്രീയ പ്രവേശനത്തിന് മുമ്പ് നടനായും സ്റ്റാൻഡ് അപ്പ് കൊമേഡിയനായും തിളങ്ങിയ ആളാണ് ഭഗവന്ത് മൻ. 2014 മുതൽ സഗ്രൂരിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു. 2014ലാണ് ഭഗവന്ത് മൻ ആം ആദ്മി പാർട്ടിയില് ചേരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News