Saji Cheriyan : സജി ചെറിയാനെതിരെ പൊലീസ് കേസെടുത്തു

ഭരണഘടനയെ അധിക്ഷേപിച്ച് പ്രസംഗിച്ചെന്ന പരാതിയിൽ സജി ചെറിയാനെതിരെ പൊലീസ് കേസെടുത്തു.ഭരണഘടനയെ അവഹേളിച്ചെന്ന കുറ്റം ചുമത്തി കീഴ്‌വായ്‌പൂർ പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തത്.

സജി ചെറിയാന്റെ പ്രസംഗത്തിൽ കേസെടുക്കാൻ കീഴ്‌വായ്പൂർ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉത്തരവു നൽകിയിരുന്നു.കൊച്ചി സ്വദേശിയായ ബൈജു നോയൽ നൽകിയ ഹർജിയിലാണു നടപടി

സംസ്ഥാനത്തെ 26 പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിൽ: മന്ത്രി പി രാജീവ്

സംസ്ഥാനത്തെ 26 പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലെന്ന് മന്ത്രി പി രാജീവ് നിയമസഭയിൽ പറഞ്ഞു. കഴിഞ്ഞവർഷം ഇത് 16 ആയിരുന്നു.വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം പതിനഞ്ചാം സ്ഥാനത്ത് എത്തി.

സംരംഭകർക്കിടയിലും ഇത് വലിയ ആത്മവിശ്വാസം ഉണ്ടാക്കിയെന്നും മന്ത്രി പറഞ്ഞു.പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉപയോഗശൂന്യമായി ഏക്കർ കണക്കിന് ഭൂമി ഉണ്ട്. കിൻഫ്ര ഇത് സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കി.361.4 2 ഏക്കർ ഭൂമിയാണ് ഇത്തരത്തിൽ കണ്ടെത്തിയത്. ഇതിൽ 40 ഏക്കറിൽ പുതിയ സംരംഭത്തിന് വേണ്ടി വിനിയോഗിക്കാൻ നിർദ്ദേശവും നൽകിയെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News